- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനാമി ഭൂമി ഇടപാടുകാർക്ക് മൂക്കു കയർ വരുമോ..? ആദായനികുതി പരിധി ഉയർത്തുമോ..? നോട്ട് നിരോധനം ശമിപ്പിക്കാൻ നടപടി വരുമോ? പുതുവർഷ രാവിൽ പ്രധാനമന്ത്രി മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ടുകൾ; നെഞ്ചിൽ കൈവച്ച് ആശങ്കയോടെ ജനങ്ങളും
ന്യൂഡൽഹി: നോട്ടുനിരോധനം അവസാനിക്കുന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതോട മോദിയുടെ പ്രസംഗ വിഷയത്തെ കുറിച്ച് ആശങ്കയും അഭ്യൂഹവും പ്രതീക്ഷയും ഉയരുകയാണ്. കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് അഭ്യൂഹമുണ്ട്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കാം. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ കടുത്ത നടപടികൾ പ്രഖ്യാപിക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ഭൂമി ഇടപാടുകൾ മരവിപ്പിക്കുമെന്ന് പോലും ആശങ്ക ശക്തമാണ്. ബിനാമി സ്വത്തുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. ഇതിനൊപ്പം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വോട്ട് രാഷ്ട്രീയം അനുകൂലമാക്കുന്ന പ്രധാനമന്ത്രിയല്ല മോദിയെന്ന ബിജെപി വിശദീകരിച്ചിട്ടുണ്ട്. ഇതും കടുത്ത നടപടികളാകും ഉണ്ടാവുകയെന്ന സൂചനയാണ് നൽകുന്നത്. അതിനിടെ വ്യക്തിഗത നികുതി ആനൂകൂല്യത്തിന്റെ പരിധി ഉയർത്തുന്നതാകും പ്രഖ്യാപനമെന്

ന്യൂഡൽഹി: നോട്ടുനിരോധനം അവസാനിക്കുന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതോട മോദിയുടെ പ്രസംഗ വിഷയത്തെ കുറിച്ച് ആശങ്കയും അഭ്യൂഹവും പ്രതീക്ഷയും ഉയരുകയാണ്. കാർഷിക കടങ്ങൾ എഴുതി തള്ളുന്നത് പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് അഭ്യൂഹമുണ്ട്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കാം. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ കടുത്ത നടപടികൾ പ്രഖ്യാപിക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ഭൂമി ഇടപാടുകൾ മരവിപ്പിക്കുമെന്ന് പോലും ആശങ്ക ശക്തമാണ്. ബിനാമി സ്വത്തുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. ഇതിനൊപ്പം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വോട്ട് രാഷ്ട്രീയം അനുകൂലമാക്കുന്ന പ്രധാനമന്ത്രിയല്ല മോദിയെന്ന ബിജെപി വിശദീകരിച്ചിട്ടുണ്ട്. ഇതും കടുത്ത നടപടികളാകും ഉണ്ടാവുകയെന്ന സൂചനയാണ് നൽകുന്നത്. അതിനിടെ വ്യക്തിഗത നികുതി ആനൂകൂല്യത്തിന്റെ പരിധി ഉയർത്തുന്നതാകും പ്രഖ്യാപനമെന്നും അഭ്യൂഹമുണ്ട്. ആദായ നികുതി ഒഴിവിനുള്ള പരിധി 2.5 ലക്ഷത്തിൽനിന്ന് 3.5 ലക്ഷമാക്കി ഉയർത്തിയേക്കാമെന്നാണ് വിലയിരുത്തൽ.
നോട്ട് അസാധുവാക്കിയതിനെതുടർന്ന് ഏറെ ദുരിത മനുഭവിക്കേണ്ടിവന്ന മധ്യവർഗക്കാരെ സന്തോഷിപ്പിക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ തന്റെ പ്രസംഗങ്ങളിലൂടെ നൽകിയിരുന്നു. 2019ൽ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടാകും നേരത്തെ തന്നെ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക. കള്ളപ്പണത്തിനെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും നോട്ട് അസാധുവാക്കൽ വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അപ്രിയമായ പ്രഖ്യാപനമൊന്നും മോദി നടത്തില്ലെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്. വിപണിയിലുള്ള 15.4 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് സർക്കാർ അസാധുവാക്കിയത്. ഇതിൽ 14 ലക്ഷം കോടിയോളം രൂപ ഇതിനകം വിവിധ ബാങ്കുകളിൽ നിക്ഷേപമായെത്തി. മൂന്ന് ലക്ഷം കോടിയോളം രൂപയെങ്കിലും ബാങ്കിലെത്തില്ലെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ.
നോട്ട് അസാധുവാക്കലിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തനിക്ക് 50 ദിവസം നൽകണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത്. അത് പൂർത്തിയാകുന്ന ശനിയാഴ്ച നോട്ടുനിരോധനം നടപ്പാക്കിയതുമൂലം രാജ്യത്തിനുണ്ടായ നേട്ടങ്ങൾ വിശദീകരിക്കുകയും അതോടൊപ്പംതന്നെ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാനോ മയപ്പെടുത്താനോയുള്ള പ്രഖ്യാപനം നടത്തിയേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ പുതുവർഷത്തലേന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. എന്നാൽ ദേശീയ മാദ്ധ്യമങ്ങളെല്ലാം ഇതുണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
നോട്ടുനിരോധനത്തിന്റെ വിജയത്തിൽ ഊന്നിയായിരിക്കും നരേന്ദ്ര മോദിയുടെ പ്രസംഗമെന്നു കരുതപ്പെടുന്നു. അതേസമയം ഇത്രയും ദിവസങ്ങൾക്കുശേഷവും ആവശ്യത്തിനു പണലഭ്യതയില്ലാതെ ജനങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ പ്രധാനമന്ത്രി ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നും വിലയിരുത്തലപ്പെടുന്നു. എടിഎമ്മിൽനിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി 4,000 ആയും ബാങ്കിൽനിന്ന് പിൻവലിക്കാവുന്ന തുക 40,000 ആയും ഉയർത്താൻ സാധ്യതയുണ്ട്.
നിലവിൽ എടിഎമ്മിൽനിന്ന് ദിവസേന 2,500 രൂപയും ബാങ്കിൽനിന്ന് ആഴ്ചയിൽ 24,000 രൂപയുമാണ് പിൻവലിക്കാനാകുന്നത്. നോട്ട് പിൻവലിക്കലിനു ശേഷമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളേക്കുറിച്ചും പ്രധാമന്ത്രി വിശദീകരിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം നിതി ആയോഗുമായി രാജ്യത്തെ സാമ്പത്തിക സ്ഥിതിയേപ്പറ്റി മോദി ചർച്ച നടത്തിയിരുന്നു.
രാജ്യത്തെ കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് സഹായകമാകുമെന്ന് വ്യക്തമാക്കിയാണ് നവംബർ എട്ടിന് മൂല്യം കൂടിയ 500, 1000 രൂപ നോട്ടുകൾ കേന്ദ്രസർക്കാർ പിൻവലിച്ചത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുണ്ടായിരുന്ന നോട്ടിന്റെ 86 ശതമാനവും പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെ പല വ്യവസ്ഥകളുമായി അറുപതിലധികം ഉത്തരവുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. നോട്ട് അസാധുവാക്കലിനെതിരെ പ്രതിപക്ഷത്തിൽനിന്നടക്കം വലിയ വിമർശനങ്ങളാണുണ്ടായത്.

