- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നരേന്ദ്ര മോദി വീണ്ടും വിദേശ സന്ദർശനത്തിന്; മൂന്നു ദിവസത്തെ സന്ദർശനത്തിൽ ജർമനി, ഡെന്മാർക്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കും
ന്യൂഡൽഹി: ജർമനി, ഡെന്മാർക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് മൂന്നു ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് രണ്ടു മുതൽ നാലു വരെയായിരിക്കും സന്ദർശനം. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആദ്യം ജർമനിയും പിന്നീട് ഡെന്മാർക്കും സന്ദർശിക്കുന്ന അദ്ദേഹം മെയ് നാലിന് മടക്കയാത്രയിൽ ഫ്രാൻസിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഡെന്മാർക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പങ്കെടുക്കും.
Next Story