- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിരാവിലെ നരേന്ദ്ര മോദിയുടെ പിറന്നാൾ ആശംസ; രാഹുൽ ഗാന്ധിക്കും മുമ്പേ വന്ന ആശംസയിൽ ഞെട്ടി സോണിയാ ഗാന്ധി!
ന്യൂഡൽഹി: നരേന്ദ്ര മോദി അങ്ങനെയാണ്.. എല്ലാ കാര്യത്തിലും ഒരു ചുവട് മുന്നിലാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരികളിൽ നിൽക്കുന്ന വ്യക്തികളാണെങ്കിലും രാഷ്ട്രീയ മര്യാദ എന്തെന്ന് മോദിക്ക് ശരിക്കും അറിയാം. അതുകൊണ്ട് തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പിറന്നാൽ ദിനമായ ഇന്ന് രാവിലെ തന്നെ മോദി ആശംസ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മോദി സോണിയ
ന്യൂഡൽഹി: നരേന്ദ്ര മോദി അങ്ങനെയാണ്.. എല്ലാ കാര്യത്തിലും ഒരു ചുവട് മുന്നിലാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരികളിൽ നിൽക്കുന്ന വ്യക്തികളാണെങ്കിലും രാഷ്ട്രീയ മര്യാദ എന്തെന്ന് മോദിക്ക് ശരിക്കും അറിയാം. അതുകൊണ്ട് തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പിറന്നാൽ ദിനമായ ഇന്ന് രാവിലെ തന്നെ മോദി ആശംസ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മോദി സോണിയാ ഗാന്ധിക്ക് പിറന്നാൽ ആശംസ നേർന്നത്.
സോണിയ ഗാന്ധിയുടെ 68ാം പിറന്നാളാണ് ഇന്ന്. ജമ്മു കാശ്മീരിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാര്യമായ ആഘോഷങ്ങളൊന്നും സോണിയ സംഘടിപ്പിച്ചിട്ടില്ല. പ്രവർത്തകരും നേതാക്കളും രാവിലെ ഫോണിൽ വിളിച്ചും മറ്റും ആശംസകൾ നേരുക ചെയ്തു. പിറന്നാൾ ആഘോഷിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകരോടായും സോണിയ പറഞ്ഞിരുന്നു. ഇതിനിടെയാണ് രാവിലെ തന്നെ പിറന്നാൾ ആശംസ നേർന്ന് മോദി സോണിയ ഗാന്ധിയെ ഞെട്ടിച്ചത്.
പിറന്നാൾ ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസകൾ. ആയുരാരോഗ്യങ്ങളോടെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നായിരുന്നു മോദി സോണിയാ ഗാന്ധിക്ക് വേണ്ടി ട്വിറ്ററിൽ കുറിച്ചത്. ട്വിറ്ററിൽ വൻ പ്രതികരണമാണ് മോദിയുടെ ട്വീറ്റിന് ലഭിച്ചത്. രാഹുൽ ഗാന്ധി പോലും ആശംസ നേരുന്നതിന് മുമ്പാണ് പ്രധാനമന്ത്രി സോണിയ ഗാന്ധിക്ക് ആശംസ നേർന്നതെന്ന് ചിലർ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ചിലർ മോദിയുടെ രാഷ്ട്രീയ മര്യാദയെയും അഭിനന്ദിച്ചു.
മോദി സോണിയക്ക് പിറന്നാൾ ആശംസ അറിയിച്ചത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വത്തിന് ഉദാഹരണമാണ് എന്ന് പോലും ചിലർ പറഞ്ഞു. കോൺഗ്രസിന് അധികാരം നഷ്ടമായ ശേഷമുള്ള സോണിയയുടെ ആദ്യ പിറന്നാളാണ് ഇന്നത്തേത്.