- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
മഴക്കോട്ട് ധരിച്ചു കുളിക്കുന്ന കല മന്മോഹൻ സിംഗിനു മാത്രമേ അറിയാവൂ; അതുകൊണ്ട് അദ്ദേഹത്തിനുമേൽ അഴിമതിക്കറ പുരണ്ടില്ല; രാജ്യസഭയിൽ മുൻ പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് മോദി; മറുപടി പറയേണ്ടതില്ലെന്നു മന്മോഹനും
ന്യൂഡൽഹി: 'മഴക്കോട്ട് ധരിച്ച് കുളിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കാൻ മന്മോഹൻ സിങ്ങിന് മാത്രമേ അറിയു'വെന്നാണ് രാജ്യസഭയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശം. മന്മോഹന്റെ ഭരണത്തിൽ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തിനുമേൽ കറയേൽക്കാതെ ഇരുന്നത് ഇതുമൂലമാണെന്നും മോദി പരിഹസിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന് രാജ്യസഭയിൽ നന്ദി മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടു. മോദിക്ക് മറുപടി പറയേണ്ടതില്ലെന്ന് മന്മോഹൻ സിങ്ങും പ്രതികരിച്ചു. എന്നാൽ, മോദിയുടെ പ്രതികരണം തരംതാഴ്ന്നതാണെന്ന് മുൻ ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തെ രാഷ്ട്രീയ യുദ്ധമായി കാണേണ്ട. ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിസന്ധിയിലാക്കാൻ വേണ്ടിയായിരുന്നില്ല നോട്ട് അസാധുവാക്കല്ലെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ നശിപ്പിച്ചത് അഴിമതിയാണ്. അഴിമതി ഇല്ലാതാക്കാൻ ഇതിനുമുമ്പും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ ഇനിയ
ന്യൂഡൽഹി: 'മഴക്കോട്ട് ധരിച്ച് കുളിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കാൻ മന്മോഹൻ സിങ്ങിന് മാത്രമേ അറിയു'വെന്നാണ് രാജ്യസഭയിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശം. മന്മോഹന്റെ ഭരണത്തിൽ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തിനുമേൽ കറയേൽക്കാതെ ഇരുന്നത് ഇതുമൂലമാണെന്നും മോദി പരിഹസിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന് രാജ്യസഭയിൽ നന്ദി മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടു. മോദിക്ക് മറുപടി പറയേണ്ടതില്ലെന്ന് മന്മോഹൻ സിങ്ങും പ്രതികരിച്ചു. എന്നാൽ, മോദിയുടെ പ്രതികരണം തരംതാഴ്ന്നതാണെന്ന് മുൻ ധനമന്ത്രി പി. ചിദംബരം പ്രതികരിച്ചു.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തെ രാഷ്ട്രീയ യുദ്ധമായി കാണേണ്ട. ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിസന്ധിയിലാക്കാൻ വേണ്ടിയായിരുന്നില്ല നോട്ട് അസാധുവാക്കല്ലെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ നശിപ്പിച്ചത് അഴിമതിയാണ്. അഴിമതി ഇല്ലാതാക്കാൻ ഇതിനുമുമ്പും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങൾക്കു മുമ്പ് വാഞ്ചു കമ്മിറ്റി നോട്ട് നിരോധനം നിർദേശിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ അന്നത്തെ ഇന്ദിരാഗാന്ധി സർക്കാർ അത് നടപ്പിലാക്കാതിരിക്കുകയായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി. എൺപതുകളിൽ കോൺഗ്രസ് നേതാക്കൾ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളും അദ്ദേഹം രാജ്യസഭയിൽ വായിച്ചു.
അഴിമതിക്കും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തെ രാഷ്ട്രീയയുദ്ധമായി കാണേണ്ട എന്നും ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രതിസന്ധിയിലാക്കാൻ വേണ്ടിയായിരുന്നില്ല നോട്ട് നിരോധനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, കേന്ദ്രസർക്കാരിനെ വെട്ടിലാക്കി രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിൽ പ്രതിപക്ഷം രാജ്യസഭയിൽ ഭേദഗതി നിർദേശങ്ങൾ മുന്നോട്ട് വച്ചു. നോട്ട് അസാധുവാക്കൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നതടക്കമുള്ള ഭേദഗതികൾ ഉൾപ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യപ്പെട്ടത്.