- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ മാതാവ് ആദ്യമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി; മകനൊപ്പം വീൽചെയറിൽ എല്ലാം നോക്കിക്കണ്ടു മടങ്ങി: ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയത് ചിത്രങ്ങൾ അതിവേഗം വൈറലായി
ന്യൂഡൽഹി: ലോക മാദ്ധ്യമങ്ങൾക്ക് പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'മമ്മി ബോയ്' എന്ന പരിവേഷമാണ് നൽകിയിരുന്നത്. രാഷ്ട്രീയ എതിരാളികളെ ശക്തമായി നേരിടുമ്പോൾ തന്നെ മോദിക്ക് തന്റെ മാതാവിനോടുള്ള സ്‌നേഹം തന്നെയാണ് അദ്ദേഹത്തിന് ഈ പരിവേഷം നൽകിയത്. അഹമ്മദാബാദിലെ സ്വവസതിയിലാണ് മോദിയുടെ സഹോദരങ്ങൾക്കൊപ്പമാണ് മോദിയുടെ മാതാവ് ഹീരാബെൻ കഴിഞ്ഞിരുന്നത്. ഇതാദ്യമായി പ്രധാനമന്ത്രിയായ മകന്റെ ഔദ്യോഗിക വസതി കാണാൻ വേണ്ടി ആ ഗുജറാത്തി മാതാവെത്തി. മകന്റെ ഒപ്പം വസതിയിലെ പൂന്തോട്ടവും മറ്റും നോക്കി കണ്ടു. കൂടിക്കാഴ്‌ച്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് രണ്ട് വർഷം തികയാൻ പോകുമ്പോഴാണ് മകന്റെ ഔദ്യോഗിക വസതികാണാൻ മാതാവ് എത്തിയത് എന്ന പ്രത്യേകതയാണ് ഇവിടെ ശ്രദ്ധിക്കപ്പെട്ടത്. നീണ്ട കാലത്തിന് ശേഷം അമ്മയെ കണ്ടതിലെ സന്തോഷം പ്രധാനമന്ത്രി മറച്ചു വച്ചില്ല. മോദി തന്നെയാണ് ട്വിറ്ററിൽ കൂടി അമ്മയുടെ സന്ദർശന വിവരം അറിയിച്ചത്. സന്ദർശനത്തിന് ശേഷം മോദിയുടെ
ന്യൂഡൽഹി: ലോക മാദ്ധ്യമങ്ങൾക്ക് പോലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'മമ്മി ബോയ്' എന്ന പരിവേഷമാണ് നൽകിയിരുന്നത്. രാഷ്ട്രീയ എതിരാളികളെ ശക്തമായി നേരിടുമ്പോൾ തന്നെ മോദിക്ക് തന്റെ മാതാവിനോടുള്ള സ്‌നേഹം തന്നെയാണ് അദ്ദേഹത്തിന് ഈ പരിവേഷം നൽകിയത്. അഹമ്മദാബാദിലെ സ്വവസതിയിലാണ് മോദിയുടെ സഹോദരങ്ങൾക്കൊപ്പമാണ് മോദിയുടെ മാതാവ് ഹീരാബെൻ കഴിഞ്ഞിരുന്നത്. ഇതാദ്യമായി പ്രധാനമന്ത്രിയായ മകന്റെ ഔദ്യോഗിക വസതി കാണാൻ വേണ്ടി ആ ഗുജറാത്തി മാതാവെത്തി. മകന്റെ ഒപ്പം വസതിയിലെ പൂന്തോട്ടവും മറ്റും നോക്കി കണ്ടു. കൂടിക്കാഴ്‌ച്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.
മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് രണ്ട് വർഷം തികയാൻ പോകുമ്പോഴാണ് മകന്റെ ഔദ്യോഗിക വസതികാണാൻ മാതാവ് എത്തിയത് എന്ന പ്രത്യേകതയാണ് ഇവിടെ ശ്രദ്ധിക്കപ്പെട്ടത്. നീണ്ട കാലത്തിന് ശേഷം അമ്മയെ കണ്ടതിലെ സന്തോഷം പ്രധാനമന്ത്രി മറച്ചു വച്ചില്ല. മോദി തന്നെയാണ് ട്വിറ്ററിൽ കൂടി അമ്മയുടെ സന്ദർശന വിവരം അറിയിച്ചത്.
സന്ദർശനത്തിന് ശേഷം മോദിയുടെ മാതാവ് ഗുജറാത്തിലേക്ക് മടങ്ങി. ഔദ്യോഗിക വസതിക്കു ചുറ്റും അമ്മയെ വീൽചെയറിലിരുത്തി ചുറ്റിക്കാണിക്കാനും മോദി മറന്നില്ല. പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായിത്. ഫേസ്‌ബുക്കിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങൾ പതിനെട്ടായിരത്തിലേറെ പേർ ഷെയർ ചെയ്തു. മൂന്ന് ചിത്രങ്ങളാണ് മോദി ഷെയർ ചെയ്തത്.