- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സംസ്കാരത്തോടും ആത്മീയതയോടുമുള്ള ആവേശം ഇതിഹാസതുല്യം; ഗുരു ചേമഞ്ചേരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി
കൊച്ചി: കഥകളിയാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യൻ സംസ്കാരത്തോടും ആത്മീയതയോടുമുള്ള അദ്ദേഹത്തിന്റെ ആവേശം ഇതിഹാസതുല്യമായിരുന്നു. ക്ലാസിക്കൽ ഡാൻസിലേക്ക് പുതിയ തലമുറയെ സന്നിവേശിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് മഹത്തരമാണെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. 105 വയസായിരുന്നു. കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.
കഥകളി, നൃത്തം, കേരള നടനം തുടങ്ങിയ വൈവിധ്യമായ കലാ മേഖലകളിൽ അസാമാന്യമായ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു കുഞ്ഞിരാമൻ നായരുടേത്.1979 ൽ നൃത്തത്തിനുള്ള അവാർഡും 1990 ൽ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നൽകി കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ ആദരിച്ചു. കഥകളിയിലെ മഹത്തായ സംഭാവനകൾക്ക് 2001 ൽ കേരള കലാമണ്ഡലം അവാർഡ്, 2017ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു
ന്യൂസ് ഡെസ്ക്