- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ആലത്തെ വിട്ടയച്ചവരെ പാഠം പഠിപ്പിക്കും; ആരും എന്നെ ദേശ ഭക്തിപഠിപ്പിക്കുയും വേണ്ട; തീവ്രവാദ വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കുകയുമില്ലെന്ന് പ്രധാനമന്ത്രി; വിഘടനവാദി നേതാവിനെ വിട്ടതിൽ പാർലമെന്റിൽ ബഹളം
ന്യൂഡൽഹി: കാശ്മീർ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ ജയിൽ മോചിതനാക്കിയതിനെത് കേന്ദ്ര സർക്കാരിന്റെ അറിവോടെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യസുരക്ഷയിൽ വീട്ടുവീഴ്ചയ്ക്കില്ല, ദേശ സ്‌നേഹം ആരും തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും ലോക്‌സഭയിൽ മോദി പറഞ്ഞു. നിയം ദുരുപയോഗം ചെയ്യുന്നവരെ പാഠം പഠിപ്പിക്കുമെന്നും വ്യക
ന്യൂഡൽഹി: കാശ്മീർ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ ജയിൽ മോചിതനാക്കിയതിനെത് കേന്ദ്ര സർക്കാരിന്റെ അറിവോടെയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യസുരക്ഷയിൽ വീട്ടുവീഴ്ചയ്ക്കില്ല, ദേശ സ്‌നേഹം ആരും തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും ലോക്‌സഭയിൽ മോദി പറഞ്ഞു. നിയം ദുരുപയോഗം ചെയ്യുന്നവരെ പാഠം പഠിപ്പിക്കുമെന്നും വ്യക്താക്കി. സഭയുടെ പ്രതിഷേധത്തിൽ ഞാനും പങ്കു ചേരുന്നു. തീവ്രവാദ വിഷയങ്ങൾ രാഷ്ട്രീയ വിഷയമാക്കാൻ ആരേയും അനുവദിക്കില്ലെന്നും മോദി വിശദീകരിച്ചു.
കശ്മീർ വിഘടനവാദി നേതാവ് മസ്രത്ത് ആലത്തെ ജയിൽ മോചിതനാക്കിയതിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷബഹളമുണ്ടായി. ചോദ്യോത്തരവേള നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ലോക്‌സഭയിൽ പ്രധാനമന്ത്രി വിശദീകരണം നൽകിയത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയിൽ പ്രതിപക്ഷം തൃപ്തരാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. ആലത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് കാശ്മീർ സർക്കാരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം കൃത്യമായ നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി രാജ്‌നാഥ് സിംഗും ലോകസഭയെ അറിയിച്ചു. ഫെഡറൽ ഭരണ വ്യവസ്ഥയിൽ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്ക് വില നൽകണം. എന്നാൽ ജനസുരക്ഷക്ക് ഭീഷണിയാകുന്ന ഒരു നടപടിയും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. മസ്രത് ആലത്തിനെതിരെ 27 ക്രിമിനൽകേസുകൾ നിലവിലുണ്ടെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയെ അറിയിച്ചു. ആലത്തെ മോചിപ്പിച്ച നടപടിയെ കേന്ദ്രം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. എന്നാൽ കാശ്മീരിലെ പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. മസ്രത്ത് ആലത്തിന്റെ മോചനത്തിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞു.
അതിനിടെ ആലത്തെ വിട്ടയച്ചതിനെതിരെ കോൺഗ്രസും നാഷണൽ ഫ്രണ്ടും രംഗത്തെത്തി. താഴ്‌വരയിലെ സമാധാന നില ബിജെപി പങ്കാളിയായ സർക്കാർ അപകടത്തിലാക്കുകയാണെന്നും സംഭവത്തിൽ നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.പിഡിപിയുടെ ഏകപക്ഷീയ തീരുമാനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സംഘടനകൾ പ്രകടനം നടത്തി. ആലത്തെ വിട്ടയച്ചതിൽ പ്രതിഷേധിച്ച് പാന്തേഴ്‌സ് പാർട്ടി 48 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
2010 ൽ കശ്മീരിലെ മൂന്ന് യുവാക്കളെ സൈന്യം കൊന്നതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു മസ്രത് ആലത്തെ തടവിലാക്കിയത്. സംഘർഷത്തിൽ 112 പേർ കൊല്ലപ്പെട്ടിരുന്നു. മുസ്ലിം ലീഗ് നേതാവായ ആലം തീവ്രവിഘടനവാദി നേതാവായ സയിദ് അലി ഷാ ഗീലാനിയുടെ വിശ്വസ്തനാണ്.