- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് കളിസ്ഥലമില്ല; സ്‌കൂളിനോടു ചേർന്നുള്ള പാറ പൊട്ടിച്ചു മാറ്റിയാൽ ഈ സ്ഥലത്ത് കളിസ്ഥലവുമാകും; പാറ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും ഉപയോഗിക്കാം: പ്രധാനമന്ത്രിക്ക് കത്തെഴുതി അനുകൂല മറുപടി നേടിയ നെടുമങ്ങാടു സ്വദേശിയായ അഞ്ചാം ക്ളാസുകാരി തീർത്ഥയ്ക്ക് സോഷ്യൽ മീഡിയയുടെ കൈയടി; 'കേരളത്തിന്റ പ്രധാനമന്ത്രിക്ക്' ഇതിനൊന്നും സമയമില്ലെന്നും വിമർശനം
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തു നിന്നായിരുന്നു ആ കത്ത്. ഇന്ത്യയുടെ തലസ്ഥാനത്തേയ്ക്ക്. ജനാധിപത്യത്തിന്റെ കേന്ദ്രത്തിലേയ്ക്ക്. അതെ, പ്രധാനമന്ത്രിക്കു തന്നെയായിരുന്നു ആ കത്ത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ വേങ്കോട്ടുമുക്ക് യു.പി.എസിലെ അഞ്ചാം ക്ലാസുകാരി തീർത്ഥയാണ് കത്തെഴുതിയത്. താൻ പഠിക്കുന്ന ''പള്ളിക്കൂടത്തിന്റെ ഇല്ലായ്മകൾക്ക് പരിഹാരം കാണാൻ മോദിജി ഇടപെടണം' എന്നായിരുന്നു തീർത്ഥക്കുട്ടിയുടെ ആവശ്യം. അഞ്ചാം ക്‌ളാസുകാരിയുടെ നിഷ്‌ക്കളങ്കതയും പരിമിത ആവശ്യങ്ങളും വെളിപ്പെടുന്ന കത്തിൽ തീർത്ഥ പറയുന്നതിങ്ങനെയാണ്. 'ഞങ്ങളുടെ സ്‌ക്കൂളിൽ പ്രാഥമികമായ ആവശ്യങ്ങൾക്ക് സൗകര്യങ്ങളുണ്ടെങ്കിലും കുട്ടികൾക്ക് കളിസ്ഥലമില്ല. ഏഴാം ക്‌ളാസ് കഴിഞ്ഞാൽ ഹൈസ്‌കൂൾ പഠനത്തിനായി അഞ്ചു കിലോമീറ്റർ താണ്ടണം. സ്‌കൂളിനോടു ചേർന്നുള്ള പുറമ്പോക്കു ഭൂമിയിലെ പാറ പൊട്ടിച്ചുമാറ്റിയാൽ ഞങ്ങളുടെ പരാതികൾക്ക് എല്ലാറ്റിനും പരിഹാരമുണ്ടാകും. ഇപ്പോൾ വിഴിഞ്ഞം പദ്ധതിക്ക് ധാരാളം പാറ വേണമെന്ന് പത്രത്തിൽ വായിച്ചു. ഈ പാറ
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തു നിന്നായിരുന്നു ആ കത്ത്. ഇന്ത്യയുടെ തലസ്ഥാനത്തേയ്ക്ക്. ജനാധിപത്യത്തിന്റെ കേന്ദ്രത്തിലേയ്ക്ക്. അതെ, പ്രധാനമന്ത്രിക്കു തന്നെയായിരുന്നു ആ കത്ത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ വേങ്കോട്ടുമുക്ക് യു.പി.എസിലെ അഞ്ചാം ക്ലാസുകാരി തീർത്ഥയാണ് കത്തെഴുതിയത്. താൻ പഠിക്കുന്ന ''പള്ളിക്കൂടത്തിന്റെ ഇല്ലായ്മകൾക്ക് പരിഹാരം കാണാൻ മോദിജി ഇടപെടണം' എന്നായിരുന്നു തീർത്ഥക്കുട്ടിയുടെ ആവശ്യം.
അഞ്ചാം ക്‌ളാസുകാരിയുടെ നിഷ്‌ക്കളങ്കതയും പരിമിത ആവശ്യങ്ങളും വെളിപ്പെടുന്ന കത്തിൽ തീർത്ഥ പറയുന്നതിങ്ങനെയാണ്. 'ഞങ്ങളുടെ സ്‌ക്കൂളിൽ പ്രാഥമികമായ ആവശ്യങ്ങൾക്ക് സൗകര്യങ്ങളുണ്ടെങ്കിലും കുട്ടികൾക്ക് കളിസ്ഥലമില്ല. ഏഴാം ക്‌ളാസ് കഴിഞ്ഞാൽ ഹൈസ്‌കൂൾ പഠനത്തിനായി അഞ്ചു കിലോമീറ്റർ താണ്ടണം. സ്‌കൂളിനോടു ചേർന്നുള്ള പുറമ്പോക്കു ഭൂമിയിലെ പാറ പൊട്ടിച്ചുമാറ്റിയാൽ ഞങ്ങളുടെ പരാതികൾക്ക് എല്ലാറ്റിനും പരിഹാരമുണ്ടാകും. ഇപ്പോൾ വിഴിഞ്ഞം പദ്ധതിക്ക് ധാരാളം പാറ വേണമെന്ന് പത്രത്തിൽ വായിച്ചു. ഈ പാറ വിഴിഞ്ഞത്തെ നിർമ്മാണത്തിന് ഉപയോഗപ്പെടുത്താം. ഈ സ്ഥലത്ത് ഹൈസ്‌കൂൾ പണിയുകയും ചെയ്യാം. പ്രശ്നത്തിൽ അങ്ങയുടെ ശ്രദ്ധയുണ്ടാകണം.' ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.
സെപ്റ്റംബർ രണ്ടിന് അയച്ച കത്തിന് മറുപടി പത്തു ദിവസം മുമ്പെത്തി. ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതായാണ് തീർത്ഥയെ പ്രധാനമന്ത്രി അറിയിച്ചത്. ഇതു മാധ്യമങ്ങലിൽ എത്തിയതോടെ തീർത്ഥ ഫേമസായി . തീർത്ഥയുടെ കത്തും പ്രശസ്തമായി.
ഈ സംഭവം സോഷ്യൽ മീഡിയയും ഏറ്റെടുത്തു. തീർത്ഥയ്ക്കും പ്രധാനമന്ത്രിക്കും അഭിനന്ദനങ്ങൾ നിറഞ്ഞു. സംസ്ഥാന സർക്കാരിന് വിമർശനവും ഒപ്പം ഉയർന്നു. ന്യൂഡൽഹിയിൽ നിന്നുള്ള കത്തു വന്നെങ്കിലും സംസഥാനത്തു നിന്ന് ഇതുവരെ ആരും സ്‌ക്കൂളുമായി ബന്ധപ്പെട്ടില്ലെന്ന് പിടിഎ ഭാരവാഹികൾ മറുനാടനോട് പറഞ്ഞു. സർക്കാരിന്റെ പ്രതികരണം കാത്തിരിക്കുകയാണ് ഇവർ.
ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ ജിതിൻ ജേക്കബ് എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. കേരള മുഖ്യൻ പിണറായി വിജയനു നേരേയുള്ള പരോക്ഷ വിമർശനമാണിത്. ജിതിൻ എഴുതുന്നു.
കേരളത്തിന്റ 'പ്രധാനമന്ത്രിക്ക്' എന്തൊക്കെ കാര്യങ്ങൾ നോക്കണമെന്നറിയില്ലേ. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ഓരോ വാർത്തയും അപ്പഴപ്പം അറിഞ്ഞു ഞെട്ടണം, fb യിൽ പോസ്റ്റിടണം.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കു കത്തയക്കണം, ദുഫായ് ഷെയ്ക്കുമായി ആഗോളകാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യണം. ഫാസിസത്തിനെതിരെയും അസഹിഷ്ണുതക്കെതിരെയും തൊണ്ടപൊട്ടി കീറണം.
പിന്നെ അംബാനി, അദാനി, രവി പിള്ള തുടങ്ങിയ മുതലാളിമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണം. ചാണ്ടി മന്ത്രിയെയും, അൻവർ MLA യെയും പോലുള്ള അഴിമതിക്കാരെ സംരക്ഷിക്കണം. മുന്നാറിലെ ഭൂമാഫിയയെ സംരക്ഷിക്കണം. ചൈനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണം......
അങ്ങനെ തിരക്കോടു തിരക്കാണ്. പിന്നെവിടുന്നാണ് കേരളം ഭരിക്കാൻ സമയം. 'കേരള പ്രധാനമന്ത്രിയുടെ' തിരക്ക് മനസിലാക്കിയ പ്രജകൾ അദ്ദേഹത്തെ ശല്യപ്പെടുത്താൻ പോകാറില്ല.
കണ്ടില്ലേ ഗവണ്മെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിപോലും കേരള പ്രധാനമന്ത്രിയെ ശല്യപ്പെടുത്താതെ ഇന്ത്യൻ പ്രധാനമന്ത്രിക്കാണ് കത്തയക്കുന്നതു!
ഇന്ത്യൻ പ്രധാനമന്ത്രിക്ക് 'പണിയൊന്നും ഇല്ലാത്തതുകൊണ്ട്' കത്തിനൊക്കെ മറുപടിയും കിട്ടുന്നുണ്ട്. സർക്കാർ സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങൾ വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ വിദ്യാലയത്തിലെ ഒരു കുരുന്ന് നരേന്ദ്ര മോദിക്ക് കത്തയച്ചു. കത്തിൽ പറഞ്ഞ കാര്യത്തിന് നടപടിയെടുക്കാൻ നിർദ്ദേശിച്ചതായുള്ള മറുപടിയും കൊടുത്തിട്ടുണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ്.
കേരളത്തിന്റെ പ്രധാനമന്ത്രിക്കു ഇതിനൊക്കെ എവിടുന്നാ സമയം !