- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവിധ സംസ്ഥാനങ്ങളിൽ വാക്‌സീൻ പാഴാക്കൽ ഇപ്പോഴും ഉയർന്ന നിലയിൽ; പരിഹരിക്കാൻ നടപടി സ്വീകരിക്കണം; രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സീൻ പാഴാക്കുന്ന അവസ്ഥ ഇപ്പോഴും ഉയർന്ന നിലയിലാണെന്നും ഇതു പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനേഷൻ യജ്ഞത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് യോഗത്തിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ആരോഗ്യ പരിപാലന ജീവനക്കാർക്കും മുൻനിരപോരാളികൾക്കും വാക്‌സിനേഷൻ നൽകിയതിന്റെ നില പ്രധാനമന്ത്രി അവലോകനം ചെയ്തു. 45 വയസിനു മുകളിലുള്ളവർക്കും 18 - 44 വയസ്സിനിടയിലുള്ളവർക്കും വാക്‌സിനേഷൻ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. വാക്‌സിനേഷൻ പ്രക്രിയ കൂടുതൽ ജനസൗഹൃദമാക്കുന്നതിന് സാങ്കേതികവശത്തുനിന്നും സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ചും അധികൃതർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
വാക്‌സീനുകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി വിവിധ വാക്‌സീൻ നിർമ്മാതാക്കളെ സഹായിക്കുന്നതിനു കൈക്കൊണ്ടിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. കേന്ദ്ര സർക്കാർ വാക്‌സീൻ നിർമ്മാതാക്കളുമൊത്ത് സജീവമായി പ്രവർത്തിക്കുകയും കൂടുതൽ ഉൽപ്പാദന യൂണിറ്റുകൾ, ധനസഹായം, അസംസ്‌കൃത വസ്തുക്കളുടെ വിതരണം എന്നിവയ്ക്കു വേണ്ട സൗകര്യമൊരുക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നു യോഗം വിലയിരുത്തി.
വാക്‌സീൻ ലഭ്യത സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മുൻകൂർ കാര്യങ്ങൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരണം നൽകി. ജനങ്ങൾക്കു ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാൻ ഈ വിവരങ്ങൾ ജില്ലാതലത്തിലേക്ക് കൈമാറാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി, വാണിജ്യ-വ്യവസായ മന്ത്രി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റ് പ്രധാന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ന്യൂസ് ഡെസ്ക്