- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ അടുത്ത ലക്ഷ്യം ആഫ്രിക്കയുടെ ഹൃദയം കീഴടക്കാൻ; ആയുധമായി ഉപയോഗിക്കുന്നത് ഗാന്ധിജിയോടുള്ള വാത്സല്യം; നെഹ്റു കുടുംബത്തെ പുറംതള്ളി ഗാന്ധിജിയെ ദത്തെടുക്കുന്ന തന്ത്രങ്ങൾ പണിപ്പുരയിൽ ഒരുങ്ങുന്നു
ന്യൂഡൽഹി: മഹാത്മാ ഗാന്ധിയ്്ക്ക് ആഫ്രിക്കയിലുള്ള ജനപ്രീതി മുമ്പുമുതൽക്കെയുള്ളതാണ്. ഗാന്ധിജിയോടുള്ള ആഫ്രിക്കയുടെ സ്‌നേഹവും ആദരവും എങ്ങനെ ഇന്ത്യയ്ക്ക് അനുകൂലമാക്കി തീർക്കാമെന്ന് ആലോചിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഒക്ടോബർ 27 മുതൽ 29 വരെ നടക്കുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് മുന്നോടിയായി ഗാന്ധിജിയെ ഉപയോഗിച്ച് ആഫ്രിക്കൻ രാജ്യ

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയ്്ക്ക് ആഫ്രിക്കയിലുള്ള ജനപ്രീതി മുമ്പുമുതൽക്കെയുള്ളതാണ്. ഗാന്ധിജിയോടുള്ള ആഫ്രിക്കയുടെ സ്‌നേഹവും ആദരവും എങ്ങനെ ഇന്ത്യയ്ക്ക് അനുകൂലമാക്കി തീർക്കാമെന്ന് ആലോചിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ഒക്ടോബർ 27 മുതൽ 29 വരെ നടക്കുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് മുന്നോടിയായി ഗാന്ധിജിയെ ഉപയോഗിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യയ്ക്കനുകൂലമായ നിലപാടുണ്ടാക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം.
മെമ്മറീസ് ഓഫ് മഹാത്മ എന്ന പേരിൽ നാളെ ഗാന്ധിജയന്തി ദിനത്തിൽ പോർബന്തറിൽനിന്നാരംഭിക്കുന്ന പ്രദർശനം അത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാണ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രദർശനം, ഉച്ചകോടി നടക്കുന്ന ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിൽ 29-ന് എത്തിച്ചേരും. ഗാന്ധിസ്മൃതികളുമായെത്തുന്ന ഈ പ്രദർശനം ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആഫ്രിക്കൻ നേതാക്കളെ തരളിതരാക്കുമെന്നുറപ്പാണ്.
താൻ അധികാരമേറ്റശേഷം നടക്കുന്ന ഏറ്റവും സുപ്രധാനമായ നയതന്ത്ര പരിപാടിയായാണ് ഈ ഉച്ചകോടിയെ മോദി കാണുന്നത്. അതുകൊണ്ടാണ് ആഫ്രിക്കയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഗാന്ധിസ്മൃതികൾ ഉച്ചകോടിയുടെ ഭാഗമാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതും. ഗാന്ധിജിയും ആഫ്രിക്കയുമായുള്ള ബന്ധത്തെ ഓർമപ്പെടുത്തുന്ന പ്രദർശനം സംഘടിപ്പിക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നിർദേശിക്കുകയായിരുന്നു.
ഇതനുസരിച്ച് സുഷമ സ്വരാജ് ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാണ സർക്കാരുകളുമായി ബന്ധപ്പെടുകയും പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു. പ്രദർശനം കടന്നുപോകുന്ന വഴിയിലൊക്കെ അതുമായി ബന്ധപ്പെട്ട പരിപാടികളും ഉണ്ടാകും. ഗാന്ധിജിയുടെ ജീവിതം മുഴുവൻ ഒരു മ്യൂസിയത്തിലെന്ന പോലെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുത്തുന്നതിൽ ഗാന്ധിജിയുടെ പങ്കാണ് പ്രദർശനം മുന്നോട്ടുവെയ്ക്കുന്ന ആശയം. എങ്കിലും ആഫ്രിക്കയിലെ ഗാന്ധിജിയുടെ ജീവിത്തത്തിനും പ്രവർത്തനത്തിനുമാണ് ഇത് മുൻതൂക്കം നൽകുന്നത്.
രാഷ്ട്ര നിർമ്മാണത്തിൽ നെഹ്‌റുവിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുമുള്ള പങ്കിനെ നിരാകരിക്കുകയെന്ന തന്ത്രവും മോദി സർക്കാരിന്റെ ഗാന്ധി സ്‌നേഹത്തിന് പിന്നിലുണ്ടെന്ന് ചിലർ നിരീക്ഷിക്കുന്നു. രാഷ്ട്ര ശില്പികൾ എന്ന പരമ്പരയിൽപ്പെടുത്തി തപാൽ വകുപ്പ് പ്രസിദ്ധപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ചിത്രങ്ങളുള്ള സ്റ്റാമ്പുകൾ പിൻവലിച്ചതും ഇതുമായി ചേർത്ത് വായിക്കാമെന്ന് അവർ പറയുന്നു.

