- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനക്കാരുമായി നേരിട്ട് സംവദിക്കാൻ നരേന്ദ്ര മോദിക്ക് വെയ്‌ബോ; ചൈനാ സന്ദർശനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി പ്രധാനമന്ത്രി
ബീജിങ്: ചൈനാ സന്ദർശനം മുന്നിൽ കണ്ട് ചൈനീസ് വെബ് സൈറ്റിൽ സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ് സൈറ്റായ വെയ്‌ബോയിലാണ് നരേന്ദ്ര മോദി ഇപ്പോൾ ചേർന്നിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ചൈനയിലെ 30 ശതമാനം പേരും ഉപയോഗിക്കുന്ന പ്രശസ്ത മൈക്രോ ബ്ലോഗിങ് വെബ് സൈറ
ബീജിങ്: ചൈനാ സന്ദർശനം മുന്നിൽ കണ്ട് ചൈനീസ് വെബ് സൈറ്റിൽ സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ് സൈറ്റായ വെയ്‌ബോയിലാണ് നരേന്ദ്ര മോദി ഇപ്പോൾ ചേർന്നിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ചൈനയിലെ 30 ശതമാനം പേരും ഉപയോഗിക്കുന്ന പ്രശസ്ത മൈക്രോ ബ്ലോഗിങ് വെബ് സൈറ്റാണ് വെയ്‌ബോ.
വെയ്‌ബോയിൽ അക്കൗണ്ട് എടുത്ത പ്രധാനമന്ത്രി ചൈനക്കാരുമായി സംവദിക്കാൻ ആഗ്രഹിക്കുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് തന്റെ ആദ്യത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഹലോ ചൈന എന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വെയ്‌ബോയിലൂടെ താൻ ചൈനീസ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ബുദ്ധ പൂർണിമയിൽ ചൈനക്കാർക്ക് ആശംസ നേർന്നുകൊണ്ട് മോദിയുടെ രണ്ടാമത്തെ വെയ്‌ബോ പോസ്റ്റും എത്തിയിട്ടുണ്ട്.
വെയ്‌ബോയിൽ അക്കൗണ്ട് തുടങ്ങിയ മോദിക്ക് വൈകുന്നേരമായപ്പോൾ തന്നെ 26,442 ഫോളോവേഴ്‌സിനെ ലഭിച്ചു കഴിഞ്ഞിരുന്നു. മുൻകൂർ പ്രചാരണമൊന്നുമില്ലാതെ വെയ്‌ബോയിൽ അക്കൗണ്ട് എടുത്ത നരേന്ദ്ര മോദിക്ക് വൈകുന്നേരമായപ്പോൾ തന്നെ ഇത്രയും ഫോളോവേഴ്‌സിനെ ലഭിച്ചത് എടുത്തുപറയേണ്ടതാണെന്നാണ് വിലയിരുത്തുന്നത്. മെയ് 14ന് മോദി ചൈനാ സന്ദർശനം ആരംഭിക്കുന്നതിന് മുമ്പു തന്നെ വെയ്‌ബോയിലെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ടു ലക്ഷം കവിയുമെന്നാണ് നിരീക്ഷക്കപ്പെടുന്നത്.
വെയ്‌ബോയിൽ സജീവമായതോടെ നരേന്ദ്ര മോദിക്ക് ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായമാകുന്ന ശക്തമായ ഒരു പ്ലാറ്റ്‌ഫോം ലഭിക്കുമെന്നു തന്നെയാണ് കരുതുന്നത്. പ്രത്യേകിച്ച് ചൈനീസ് യുവാക്കളുടെ ഹൃദയത്തിൽ മോദിക്ക് ഇടം പിടിക്കാൻ മികച്ച അവസരം കൂടിയാണിത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ഉൾപ്പെടെയുള്ള വിദേശ രാഷ്ട്രത്തലവന്മാർക്ക് വെയ്‌ബോ അക്കൗണ്ട് ഉണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഇന്ത്യൻ നേതാവ് ചൈനീസ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന പ്രധാനമന്ത്രി ഇതിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സാഹചര്യം ഒരുക്കുകയാണെന്നാണ് പ്രധാനമന്ത്രിക്കടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.