- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വാക്സിൻ എപ്പോൾ വരുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല.. അത് പറയേണ്ടത് ശാസ്ത്രജ്ഞരാണ്; ചില ആളുകൾ കോവിഡിൽ രാഷ്ട്രീയം കളിക്കുന്നു'; പേര് എടുത്തുപറയാതെ രാഹുൽ ഗാന്ധിക്ക് വിമർശനം; കണക്കുകൾ ഉദ്ധരിച്ച് സമയം പാഴാക്കിയ ഹരിയാന മുഖ്യമന്ത്രിക്കും പരസ്യ വിമർശനം; മുഖ്യമന്ത്രിമാരുമായുള്ള ഓൺലൈൻ യോഗത്തിൽ കർക്കശ നിലപാടുമായി മോദി
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കോവിഡ് വാക്സിൻ അന്തിമഘട്ടത്തിലാണെന്നും എപ്പോൾ വരുമെന്ന് പറയാൻ കഴിയില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. 'വാക്സിൻ എപ്പോൾ എത്തുമെന്ന് പറയേണ്ടത് അതിൽ പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞരാണ്. ചില ആളുകൾ കൊവിഡിൽ രാഷ്ട്രീയം കളിക്കുകയാണെന്നും അവരെ അതിൽ നിന്ന് തടയാൻ സാധിക്കില്ല'- മോദി മുഖ്യമന്ത്രിമവരുടെ യോഗത്തിൽ പറഞ്ഞു.കോവിഡ് സ്ഥിതി വിലയിരുത്താനായി കേരളം, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ, കർണാടക, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമാണ് മോദി വിളിച്ചുചേർത്തത്.
വാക്സിൻ ലഭിക്കുമ്പോൾ വിതരണം സുതാര്യവും സുഗമവുമാക്കുമെന്നും മോദി പറഞ്ഞു. കോവിഡ് വാക്സിൻ വിതരണത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് മുൻഗണന നൽകുമെന്നും മോദി പറഞ്ഞു.ആദ്യം ആരോഗ്യപ്രവർത്തകർക്ക് പിന്നീട് പൊലീസുകാർക്ക് അതിന് ശേഷം 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് എന്നിങ്ങനെയായിരുന്നു കോവിഡ് വാക്സിൻ വിതരണം നടത്തുകയെന്നും മോദി പറഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.കോവിഡ് വാകിസിൻ വേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് മോദി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പേര് എടുത്തുപറയാതെ മോദിയുടെ വിമർശിച്ചു. ചില ആളുകൾ കൊവിഡിൽ രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തെ പൗരന്മാർക്ക് കോവിഡ് വാക്സിൻ എന്ന് ലഭ്യമാക്കുമെന്നും അത് ഏത് വാക്സിനായിരിക്കുമെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറയണമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.കേന്ദ്രസർക്കാരിന്റെ കോവിഡ് നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനമായിരുന്നു ഉന്നയിച്ചത്.ഇതിന് പിന്നാലെയാണ് വാക്സിൻ എന്ന് എത്തുമെന്ന് തങ്ങൾക്ക് പറയാനാവില്ലെന്നും അതെല്ലാം ശാസ്ത്രജ്ഞരുടെ കൈകളിൽ ഇരിക്കുന്ന കാര്യമാണെന്നുമുള്ള മോദിയുടെ മറുപടി.
വേഗത പോലെ തന്നെ സുരക്ഷയും പ്രധാനമാണ്. ഇന്ത്യ ഏത് വാക്സിൻ പൗരന്മാർക്ക് നൽകിയാലും അത് അങ്ങേയറ്റം സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായിരിക്കും. വാക്സിൻ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളും കോൾസ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കേണ്ടതാണെന്നും മോദി പറഞ്ഞു. പോസിറ്റീവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും മോദി പരഞ്ഞു.മികച്ച റിക്കവറി റേറ്റ് കാണുമ്പോൾ പലരും കരുതുക വൈറസ് ദുർബലപ്പെട്ടു കഴിഞ്ഞെന്നും പഴയ സ്ഥിതിയിൽ ഉടൻ തിരിച്ചെത്താമെന്നുമാണ്. എന്നാൽ ഈ അശ്രദ്ധ വലിയ വിപത്തിലേക്ക് നയിക്കും. വാകസിൻ എത്തുന്നതുവരെ ആളുകൾ ജാഗ്രത തുടരേണ്ടതും കോവിഡ് വ്യാപനം തടയാൻ സാധിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്' മോദി പറഞ്ഞു
ഖട്ടാറിനോട് കയർത്ത് മോദി
ഓൺലൈൻ മീറ്റിങ്ങിനിടെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനോട് കയർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.സംസ്ഥാനത്തെ കോവിഡ് കണക്കുകളെ കുറിച്ചും കോൺടാക്ട് ട്രേസിങ്ങിനെ കുറിച്ചും മനോഹർ ലാൽ ഖട്ടർ സംസാരിക്കുമ്പോഴായിരുന്നു മോദി കയറി ഇടപെട്ടത്
ഹരിയാനയിൽ പ്രതിദിനം ശരാശരി 2,000 കേസുകളുടെ വർധവ് ഉണ്ടായതായി ഖട്ടാർ പറഞ്ഞു. തുടർന്ന് സമ്പർക്ക രോഗികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ 'നിങ്ങളുടെ മുൻപിലുള്ള ഈ കണക്കുകൾ ഞങ്ങളുടേയും കൈവശം ഉണ്ടെന്നും കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നിങ്ങൾക്ക് എന്തുചെയ്യാനാവുമെന്ന് മാത്രം പറഞ്ഞാൽ മതിയെന്നുമായിരുന്നു മോദിയുടെ മറുപടി.കോവിഡ് വ്യാപനത്തെ തടയാനുള്ള പദ്ധതികളെ കുറിച്ച് ഓരോ മുഖ്യമന്ത്രിമാരും റിപ്പോർട്ട് തയ്യാറാക്കണമെന്നും അത് സമർപ്പിക്കണമെന്നും മോദി യോഗത്തിൽ പറഞ്ഞു. ആരുടെ കാഴ്ചപ്പാടും ആരുടെ മേലും അടിച്ചേൽപ്പിക്കാവില്ല. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
കോവിഡ് 19 ന്റെ മൂന്നാം ഘട്ടത്തെ അഭിമുഖീകരിക്കുകയാണ് ഹരിയാനയെന്നായിരുന്നു യോഗത്തിന് ശേഷം ഖട്ടർ മാധ്യമങ്ങളോട് പറഞ്ഞത്.ആർക്കാണ് ആദ്യം വാക്സിൻ നൽകേണ്ടതെന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. ഓരോ വിഭാഗങ്ങൾക്കായി വാക്സിൻ നൽകും. ആരോഗ്യ പ്രവർത്തകർക്ക് പ്രഥമ പരിഗണന നൽകും, തുടർന്ന് മറ്റ് വിഭാഗങ്ങൾക്കും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്