ന്യൂഡൽഹി: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ വിഷു ആശംസ. തന്റെ ട്വിറ്റർ പേജിൽ മലയാളത്തിലും ഇംഗ്ലീഷിലും മോദി വിഷു ആശംസകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോദിയുടെ ട്വിറ്റർ പോസ്റ്റ്: വിഷു ആഘോഷവേളയിൽ, എല്ലാ കേരളീയർക്കും ആശംസകൾ. പുതുവർശം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ..

യൂറോപ്യൻ പര്യടനത്തിന്റെ തിരക്കിലാണ് മോദി. ഇതിനിടെയാണ് ട്വിറ്ററിലൂടെ മോദി ആശംസ നേർന്നതും. കഴഞ്ഞ ഓണത്തിന് അന്ന് ഗുജറാത്ത് മുഖ്യമന്ത്രയായിരുന്ന മോദി വീഡിയോ ബ്ലോഗിലൂടെ ആശംകൾ നേർന്നിരുന്നു.