ബൈസൈക്കിളുകൾ പോലെ അടുത്തവർഷം മുതൽ പേഴ്‌സണൽ മൊബൈലിറ്റി സർവ്വീസുകളും പൊതുജനങ്ങൾക്ക് ഷെയറിങായി ലഭിക്കും. ഇതോടെ ഗതാഗതത്തിനായി പൊതുജനങ്ങൾക്ക് പിഎംഡി സർവ്വീസുകളും ലഭ്യമായി തുടങ്ങും. അടുത്ത ജനുവരി മുതലാണ് സർവ്വീസുകൾ ലഭ്യമാകുക

പിഎംഡി സൗകര്യപ്രദമായ രീതിയിൽ ഗതാഗത സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുമെങ്കിലും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ചാർജ് സംബന്ധമായും, തീപിടുത്തം, തേഡ് പാർട്ടി ലയബിലിറ്റി ഇൻഷ്വറൻസ് എന്നിങ്ങനെയുള്ള വിഷയങ്ങൾ സംബന്ധിച്് അധികൃതർ തീരുമാനം കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്.