- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രവാസി മലയാളി ഫെഡറേഷൻ ആറാമത് കുടുംബസംഗമത്തിന് നെടുമ്പാശേരി സാജ്എർത്തു റിസോർട് അണിഞ്ഞൊരുങ്ങുന്നു
ഹൂസ്റ്റൺ: അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തിൽ പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയ-മത-വർഗീയ-ജാതി ചിന്താഗതികൾക്കതീതമായി 2008 ഓഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷൻ(പി.എം.എഫ്) ജനുവരി 6 നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുമ്പാശേരി സാജ് എർത്തു റിസോർട് അണിഞ്ഞൊരുങ്ങുകയാണ്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറുവാൻ പ്രവാസി മലയാളി ഫെഡറേഷനു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സംഖ്യാതീതമായ അംഗത്വ അപേക്ഷകൾ. ജന്മം കൊണ്ട് കേരളീയനാണെങ്കിൽ ഉപജീവനാർത്ഥമോ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ വിദേശരാജ്യങ്ങളിൽ കുടിയേറിയവർ പ്രവാസി മലയാളികൾ ആണെന്നുള്ള നിർവചനമാണ് ഇത്രയധികം അംഗങ്ങളെ സംഘടനയിലേക്ക് ആകർഷിക്കാനുള്ള അടിസ്ഥാന കാരണം.
ഹൂസ്റ്റൺ: അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തിൽ പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും അവഗണനകളും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കണ്ടെത്തുന്നതിനും, രാഷ്ട്രീയ-മത-വർഗീയ-ജാതി ചിന്താഗതികൾക്കതീതമായി 2008 ഓഗസ്റ്റ് മാസം രൂപീകൃതമായ പ്രവാസി മലയാളി ഫെഡറേഷൻ(പി.എം.എഫ്) ജനുവരി 6 നു സംഘടിപ്പിക്കുന്ന ആറാമത് ആഗോള കുടുംബസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിന് നെടുമ്പാശേരി സാജ് എർത്തു റിസോർട് അണിഞ്ഞൊരുങ്ങുകയാണ്.
ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറുവാൻ പ്രവാസി മലയാളി ഫെഡറേഷനു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സംഖ്യാതീതമായ അംഗത്വ അപേക്ഷകൾ. ജന്മം കൊണ്ട് കേരളീയനാണെങ്കിൽ ഉപജീവനാർത്ഥമോ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ വിദേശരാജ്യങ്ങളിൽ കുടിയേറിയവർ പ്രവാസി മലയാളികൾ ആണെന്നുള്ള നിർവചനമാണ് ഇത്രയധികം അംഗങ്ങളെ സംഘടനയിലേക്ക് ആകർഷിക്കാനുള്ള അടിസ്ഥാന കാരണം.
അന്യരാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്നവരുടെ പ്രശ്‌നങ്ങൾ മാത്രമല്ല, ജീവിതത്തിന്റെ നല്ലൊരുഭാഗം വിദേശത്ത് ചിലവയിക്കുകയും കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സംഭാവനകൾ നൽകുകയും ചെയ്തതിനു ശേഷം കേരളത്തിലേക്ക് തിരിച്ചുവന്ന മലയാളികളുടെ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രവാസി മലയാളി ഫെഡറേഷൻ നിരവധി കർമ്മ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷൻ വോളണ്ടീയർമാർ ഇവരെ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിവരുന്നു.
അമേരിക്കയിൽ തായ്വേരുറപ്പിച്ച് വിവിധ രാജ്യങ്ങളിൽ പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് പ്രവാസി മലയാളി ഫെഡറേഷൻ. അമേരിക്കയിൽ താമസിച്ചു നിശബ്ദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ന്യൂയോർക്കിൽ നിന്നുള്ള മാത്യു മൂലേച്ചേരിൽ ഓസ്ട്രിയയിൽ നിന്നുള്ള ജോസ് മാത്യു പനച്ചിക്കൽഎന്നിവരാണ് ഈ ആശയത്തിന്റെ സൂത്രധാരർ .കൂടാതെ കഴിവും, പ്രാപ്തിയും, സത്യസന്ധതയും, നിസ്വാർത്ഥ സേവനവും കൈമുതലായുള്ള ഒരുകൂട്ടം സന്നദ്ധസേവകർ ലോകത്തിന്റെ വിവിധരാജ്യങ്ങളിലിരുന്ന് ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്കയിൽ നിന്നുള്ള ഡോ. ജോസ് കാനാട്ട് സംഘടനയുടെ അഡൈ്വസറി ബോർഡ് ചെയർമാനായും , പി പി ചെറിയാൻ ഗ്ലോബൽ എക്‌സിക്യൂട്ടീവ് അംഗമായും ,സൗദി അറേബിയയിൽ നിന്നുള്ള റാഫി പാങ്ങോട് പ്രസിഡന്റും,. ബഹറിനിൽ നിന്നുള്ള ജോൺ ഫിലിപ്പ് സെക്രട്ടറിയായും ,നൗഫൽ മടത്തറ ട്രെഷററായും പ്രവർത്തിക്കുന്നു
1992 മുതൽ ഓസ്ട്രിയയിൽ കുടിയേറി സ്ഥിരോത്സാഹവും, കഠിന പ്രയത്‌നവും കൊണ്ട് നിരവധി വ്യവസായ സംരഭങ്ങൾക്ക് തുടക്കമിടുകയും, സാമൂഹിക സേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കൂത്താട്ടുകുളം പൂവംകുളത്ത് പനച്ചിക്കൽ ജോസ് മാത്യുവാണ് സംഘടനയുടെ ആഗോള കോർഡിനേറ്റർ. വിവിധ രാജ്യങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും, സംഘടനയെ ഇന്നത്തെ നിലയിൽ ലോക മലയാളി സംഘടനകളുടെ മുൻനിരയിൽ എത്തിക്കുന്നതിനും സ്വാർത്ഥേച്ഛയില്ലാതെ കർമ്മനിരതനായിട്ടുള്ള ജോസ് മാത്യു പനച്ചിക്കൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. നെടുമ്പാശേരി സാജ് റിസോർട് നടക്കുന്ന ആഗോള കുടുംബസംഗമം വിജയിപ്പിക്കുന്നതിന് കൺവെൻഷൻ സ്വാഗതം സംഘാംഗങ്ങൾ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ഭഗീരതപ്രയത്‌നത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
ഉദ്ഘാടന സമ്മേളനത്തിനും, മാധ്യമ സമ്മേളനത്തിനും ,ചർച്ചാ ക്ലാസ്സുകൾക്കും, സംവാദങ്ങൾക്കും, കലാപരിപാടികൾക്കും നെടുമ്പാശേരി സാജ് എർത്തു റിസോർട്ട് വേദിയാകുന്നു.
മാതൃരാജ്യത്തോടും, പിറന്നുവീണ മണ്ണിനോടും, കുടിയേറിയ രാജ്യത്തോടും കൂറുപുലർത്തുന്നതും തങ്ങളിൽ അർപ്പിതമായിട്ടുള്ള കർത്തവ്യങ്ങൾ നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും സനാതന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും അംഗങ്ങളെ സജ്ജാരാക്കുക എന്ന അലിഖിത നിയമങ്ങൾക്ക് ഊന്നൽ നൽകുന്നു എന്നുള്ളതാണ് മറ്റുള്ള സംഘടനകളിൽ നിന്നും പ്രവാസി മലയാളി ഫെഡറേഷനെ വ്യത്യസ്തമാക്കുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രതിജ്ഞാബദ്ധമായിട്ടുള്ള പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനങ്ങളിൽ നമുക്കും അണി ചേരാം!
കൂടുതൽ വിവരങ്ങൾക്ക്:
ജോസ് മാത്യു പനച്ചിക്കൽ(ഗ്ലോബൽ കോർഡിനേറ്റർ): (91)965-601-2399; (91)974-740-9309(ഇന്ത്യ)
ജിഷിന് പാലത്തിങ്കൽ (കൺവീനർ):(91) 9995321010 (ഇന്ത്യ)
ബേബി മാത്യു എ ലക്കാട്ടു: (91)965-679-2467 (ഇന്ത്യ)