- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വധശിക്ഷക്ക് വിധിക്കപ്പെട്ട് നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ
ന്യൂയോർക്ക്: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മലയാളി പ്രവാസി യുവതി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന കേരള കേന്ദ്ര സർക്കാറുകളോട് അഭ്യർത്ഥിച്ചു. പ്രധാന മന്ത്രിയും കേന്ദ്ര വിദേശ കാര്യ മന്ത്രാലയവും പ്രസ്തുത വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പി എം എഫ് ആവശ്യപ്പെട്ടു .
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ, യെമനിൽ ഒരു ക്ലീനിക് നടത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയനായ യുവാവിന്റെ മരണമാണ് വധ ശിക്ഷയിലേക്ക് എത്തിച്ചത്. യമനിലെ പ്രത്യേക സാഹചര്യത്തിൽ കേസ് ശരിയായ രീതിയിൽ നടത്താൻ കഴിഞ്ഞിരുന്നില്ല യുദ്ധ സാഹചര്യമായതിനാൽ എംബസിയുടെ ഭാഗത്തു നിന്നും ഇടപെടാൻ കഴിയാത്ത സ്ഥിതി വിഷേഷമായിരുന്നു യെമൻ തലസ്ഥാനമായ സനായിൽ എംബസി പ്രവർത്തന രഹിതമായിരുന്നു താൽക്കാലിക എംബസി ജിബൂട്ടിയിലാണ് പ്രവർത്തിച്ചിരുന്നത് ഇത് കേസ് നടത്തിപ്പിനെ ബാധിച്ചു അതിനാൽ വിധി നിമിഷയ്ക്ക് പ്രതികൂലമാവുകയും ചെയ്തു സാമ്പത്തികമായി വളരെ കഷ്ടപെട്ട കഡുംബമായതിനാൽ കേസുമായി മുന്നോട്ട് പോകാൻ പറ്റിയിരുന്നില്ല ഒരു ലക്ഷം ഡോളർ ബ്ലഡ് മണി കൊല്ലപ്പെട്ട യമനി സഹോദരന്റെ ബന്ധുക്കൾക്ക് കൊടുക്കുകയാണെങ്കിൽ അവർ മാപ്പ് നൽകിയാൽ വധ ശിക്ഷയിൽ നിന്നും മോചിതയാവാൻ സാധ്യത ഉണ്ടെന്ന് യമനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും അറിയാൻ സാധിച്ചു മാത്രവുമല്ല അവരുടെ കുഡുംബവുമായി ധാരണയിലെത്താൻ യമനിലെ ഇന്ത്യൻ സമൂഹം ശ്രമിച്ചു വരികയാണ്. 3 വർഷമായി തടവിൽ കഴിയുന്ന നിമിഷക്ക് ഈ കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് യമൻ കോടതി വധശിക്ഷ വിധിച്ചത്.
പ്രായമായ അമ്മയും ഭർത്താവും ഏഴുവയസ്സുള്ള പെൺകുട്ടിയും ആണ് നിമിഷയ്ക്കുള്ളത്. യുവതിയുടെ മോചനം ലക്ഷ്യം വച്ച് ലോക കേരള സഭാംഗങ്ങളും സാമൂഹ്യ പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട് കൂടാതെ ഫണ്ട് ശേഖരണത്തിന് ഒരു ആക്ഷൻ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട് ഇത് ആശ്വാസകരമാണ്. കേന്ദ്ര വിദേശ മന്ത്രാലയം അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കണം. കേരള സർക്കാരിന്റെ നോർക്ക കേന്ദ്ര വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാർലമെന്റ് അംഗങ്ങളും രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. ബഹുജന സമ്മർദ്ദം ഉയർത്തുവാൻ മുഴുവൻ സംഘടനകളോടും പ്രസ്ഥാനങ്ങളോടും അഭ്യർത്ഥിക്കുന്നതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ സംയുക്ത പത്ര പ്രസ്ഥാവനയിൽ അറിയിച്ചു.