- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രവാസി മലയാളി ഫെഡറേഷൻ, എസ് പി. ബി സ്വര രാഗ സമന്വയം വെള്ളിയാഴ്ച
ന്യൂയോർക്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വര രാഗ സമന്വയം എന്ന പേരിൽ എസ് പി ബാലസുബ്രഹ്മണ്യൻ അനുസ്മരണ ഓൺലൈൻ സംഗീത പരിപാടി 2020 നവംബര് 13 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു .
തമിഴ് നാട്ടിലെ ട്രിച്ചിയിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വാനവിൽ ഓഡിറ്റോറിയത്തിൽ വെച്ച് ആണ് പ്രസ്തുത പരിപാടി നടക്കുന്നത്, കൂടാതെ പരിപാടി ഓൺലൈൻ ആയി ലൈവ് ബ്രോഡ്കാസ്റ്റ് ഉണ്ടാവുന്നതാണ് , സംഗീത ലോകത്തിനു എസ് പി ബി നൽകിയ മികച്ച സംഭാവനയെ ആസ്പദമാക്കി അദ്ദേഹത്തിന്റെ ആദര പൂർവമാണ് ട്രിബുട് സംഘടിപ്പിക്കുന്നതെന്നും പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാന വിതരണം നടത്തുമെന്നും പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം പറഞ്ഞു.
എസ് പി ബി യുടെ ഗാനങ്ങളും, മലയാള ഗാനങ്ങളും ആലപിക്കുന്ന പ്രമുഖ ഗായിക ഗായകന്മാരും സംഗീതജ്ഞരും അണി നിരക്കുന്ന പ്രോഗ്രാമിൽ ഗ്ലോബൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മുഖ്യ അതിഥി ആയി എത്തുന്നത് എ പി ജെ അബ്ദുൾകലാം ഇന്റർനാഷണൽ വെൽഫേർ ഫൗണ്ടേഷൻ ചെയർമാനും ഇന്ത്യയുടെ അന്തരിച്ച മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ആയ ഡോക്ടർ എ പി ജെ കലാമിന്റെ ഗ്രാൻഡ് നെഫ്യൂ ആയ എ പി ജെ എം ജെ ഷെയ്ഖ് സലീം ആണ്, ഈ പരിപാടി വൻ വിജയമാക്കാൻ എല്ലാവരുടെയും പങ്കാളിത്തം വേണമെന്ന് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് , ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, അസ്സോസിയേറ്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ, മറ്റു എക്‌സികുട്ടീവ് ഭാരവാഹികളും, ഗ്ലോബൽ നേതാക്കളും സംയുക്ത പത്ര കുറിപ്പിൽ അറിയിച്ചു.