- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുസ്മരസ്ന സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റി കൺവീനർ എസ് അജിത്കുമാറിന്റെയും പി എം എഫ് റിയാദ് സെൻട്രൽ അംഗവും പ്രമുഖ സാമൂഹ്യ പ്രവർത്തകനും ആയ നൗഷാദ് വെട്ടിയറിന്റെയും ആകസ്മിക വേർപാടിൽ പി എം എഫ് ഗ്ലോബൽ കമ്മിറ്റി മെയ് 6 വ്യാഴഴ്‌ച്ചാ അനുസ്മരണ സമ്മേളനം നടത്തി. പി എം എഫിനൊപ്പം തന്റെ ഭൂരിഭാഗം സമയവും ചിലവഴിക്കുകയും, സംഘടനാപാടവം കൊണ്ട് ഏല്പിക്കുന്ന ഏതൊരു കാര്യവും വളരെ തന്മയത്വവും ശുഷ്‌കാന്തിയോടും കൂടി സർക്കാർ സർക്കാരിതര ഓഫീസുകളിൽ നേരിട്ട് പോയി മുഖ്യ മന്ത്രിയുടെ ഓഫീസിൽ പോലും കടന്നു ചെന്ന് കൊണ്ട് പല കാര്യങ്ങളും സംഘടനക്ക് വേണ്ടി പ്രവർത്തിച്ച ഒരു വ്യക്തി ആയിരുന്നു അജിത് കുമാർ എന്ന് പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം അനുസ്മരിച്ചു അതെ പോലെ റിയാദ് സെൻട്രൽ കമ്മിറ്റി അംഗവും സാമൂഹ്യ പ്രവർത്തകനും ആയ നൗഷാദ് വെട്ടിയറിന്റെ വേർപാടും സംഘടനക്കും സമൂഹത്തിനും വലിയ നഷ്ടം തന്നെ ആണെന്നും പ്രസിഡണ്ട് ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടിലെ മഹാ വിപത്തായ കോവിഡ് മഹാമാരി മൂലം ഒട്ടനവധി ജീവനുകൾ ആണ് പൊലിഞ്ഞ് കൊണ്ടിരിക്കുന്നത് സംഘടനക്ക് എന്നും താങ്ങായിരുന്ന ഇവർ രണ്ടു പേരുടെയും വേർപാട് നമുക്ക് എല്ലാവര്ക്കും ആ കുടുംബങ്ങൾക്കും താങ്ങാവുന്നതല്ലെന്ന് പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാണാട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി പി ചെറിയാൻ, ഗ്ലോബൽ അസ്സോസിയേറ്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ എന്നിവർ അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു, കൂടാതെ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, സൗദി നാഷണൽ കമ്മിറ്റി കോഓർഡിനേറ്റർ സുരേഷ് ശങ്കർ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജിബിൻ സമദ്, അമേരിക്കൽ കോഓർഡിനേറ്റർ ഷാജി രാമപുരം, കേരള സ്റ്റേറ്റ് പ്രസിഡണ്ട് ബേബി മാത്യു, ബിജു ദേവസ്സി എന്നിവർ പരേതർക്ക് അനുശോചനം രേഖപ്പെടുത്തി. കുംടുംബങ്ങൾക്ക് സ്വാന്തനം എകുവാനും അവരോടൊപ്പം നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്നും ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം യോഗത്തിൽ ഓർമിപ്പിച്ചു അസ്സോസിയേറ്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ പങ്കെടുത്തവർക്ക് നന്ദി പ്രകാശം നടത്തി.