പ്രവാസി മലയാളി ഫെഡറേഷൻ സൗദിയിലെ ഏഴാമത്തെ യുണിറ്റ് റിയാദിൽ നിന്ന് 240 കിലോമീറ്റർ അകലെയുള്ള റുവൈദയിൽ രൂപീകരിച്ചു. പുതിയ യുണിറ്റ് ഭാരവാഹികളായി കോഡിനേറ്റർ ഷഫിക്ക് എ, പ്രസിഡന്റ് അനികുമാർ തിരുവനന്തപുരം, വൈസ് പ്രസിഡന്റ് സജി മോൻ ചങ്ങനാശ്ശേരി, ജനറൽ സെക്രട്ടറി നൗഷാദ് തോന്നക്കൽ, ജോ. സെക്രട്ടറി ഫൈസൽ, ട്രഷർ അബ്ദുൾ ഖാദർ, പിആർഓ/ മീഡിയ വി.ഷഫീക്ക് എക്‌സിക്യുട്ടീവ് അംഗങ്ങളായി സി.മോഹൻ കുമാർ, സുനിൽ കുമാർ, സിജു, സെല്വിൻ, തുളസിധരൻ, എം. സുധാകർ തുടങ്ങി പതിമൂന്നംഗ യുണിറ്റിനെ തെരഞ്ഞെടുത്തു.

പിഎംഎഫ് സൗദി യുണിറ്റ് രൂപീകരണ ചുമതല വഹിക്കുന്ന അൽ ഖർജ്ര പിഎംഎഫ് കോഡിനേറ്റർ ചന്ദ്രസേനന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടുകയും നിയമ സഹായമുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തമായി കൊണ്ടുപോകുന്നതിനാണ് സംഘടന മുൻതൂക്കം നൽകുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പിഎംഎഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റാഫി പാങ്ങോട് പറഞ്ഞു. ആശംസകൾ നേർന്നുകൊണ്ട് മീഡിയ കോഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ അൽ ഖുവയ്യ ഭാരവാഹികളായ സന്തോഷ്, ഷിബു, അലി കോട്ടയം എന്നിവർ സംസാരിക്കുകയുണ്ടായി.