- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസി മലയാളി ഫെഡറേഷൻ അബുദബി യുണിറ്റിന് പുതിയ ഭാരവാഹികൾ; റിജോ ജോണി ഐ.എ.എസ് ചെയർമാൻ
അബുദബി: പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) അബുദബി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 31ന് സംഘടനയുടെ യു.എ.ഇ കോഓർഡിനേറ്റർ ജോയി തറയിലിന്റെ വസതിയിൽ കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റിജോ ജോണി ഐ.എ.എസ് (ചെയർമാൻ), സുനിൽ ചാക്കോ (വൈസ് ചെയർമാൻ), കൃഷ്ണ കുമാർ (ജനറൽ സെക്രട്ടറി), ലൈന മൊഹ്ദ് ഹ
അബുദബി: പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) അബുദബി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 31ന് സംഘടനയുടെ യു.എ.ഇ കോഓർഡിനേറ്റർ ജോയി തറയിലിന്റെ വസതിയിൽ കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
റിജോ ജോണി ഐ.എ.എസ് (ചെയർമാൻ), സുനിൽ ചാക്കോ (വൈസ് ചെയർമാൻ), കൃഷ്ണ കുമാർ (ജനറൽ സെക്രട്ടറി), ലൈന മൊഹ്ദ് ഹസിനാർ (ജോ. സെക്രട്ടറി), അജു തങ്കച്ചൻ (ട്രഷറർ), ഷബീർ മളിയാക്കൽ (ജോ. ട്രഷറർ), ദിലീപ് മൊഹമ്മദ് സുളിമാൻ (അക്കൗണ്ടന്റ്), സിബി കടവിൽ (പി.ആർ.ഒ) എന്നിവരാണ് അബുദബി യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ.
പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിക്കുന്നതായി യു.എ.ഇ കോഓർഡിനേറ്റർ ജോയി തറയിൽ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ബോർഡ് ഓഫ് ഡറക്റ്റർ ചെയർമാൻ മാത്യു മൂലേച്ചേരിൽ, ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ സെക്രട്ടറി ഷിബി നെരിമംഗലത്ത്, ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ, ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് വൈസ് ചെയർമാൻ ബഷീർ അമ്പലായി എന്നിവർ അറിയിച്ചു.