- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.എം.എഫ് ഓസ്ട്രിയ കുടുംബസംഗമം ഇന്ന്
വിയന്ന: പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയയുടെ പ്രഥമ കുടുംബസംഗമം 11ന് വിയന്നയിൽ നടക്കും. പ്രവാസി മലയാളി ഫെഡാറേഷൻ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യാതിഥിയായി സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് 7:30ന് വിയന്നയിലെ എർഷെർസോഗ്കാൾ സ്ട്രാസ്സെയിലുള്ള സ്റ്റാഡ്ലോർ ചർച്ച് ഹാളിലാണ് പരികൾ നടക്കുക. ചടങ്ങിൽ സ്വാമി ഗുര
വിയന്ന: പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയയുടെ പ്രഥമ കുടുംബസംഗമം 11ന് വിയന്നയിൽ നടക്കും. പ്രവാസി മലയാളി ഫെഡാറേഷൻ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യാതിഥിയായി സമ്മേളനത്തിൽ പങ്കെടുക്കും.
ശനിയാഴ്ച വൈകിട്ട് 7:30ന് വിയന്നയിലെ എർഷെർസോഗ്കാൾ സ്ട്രാസ്സെയിലുള്ള സ്റ്റാഡ്ലോർ ചർച്ച് ഹാളിലാണ് പരികൾ നടക്കുക. ചടങ്ങിൽ സ്വാമി ഗുരുരത്‌നത്തെ സ്വീകരിച്ച് ആദരിക്കുന്നതോടൊപ്പം എല്ലാ വിശിഷ്ടാതിഥികൾക്കും ക്ഷണിക്കപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും അദ്ദേഹത്തോടൊപ്പം അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
പുതിയ അംഗങ്ങൾ തമ്മിൽ ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ അവസരമൊരുക്കുകയാണ് ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ഡയറക്ടർബോർഡ് മെംബർ പ്രിൻസ് പള്ളിക്കുന്നേൽ, തോമസ് പാരുകണ്ണിക്കൽ (ചെയർമാൻ), ജോർജ് പടിക്കക്കുടി (പ്രസിഡന്റ്), അസീസ് പി. (വൈസ് പ്രസിഡന്റ്), ഷിൻഡോ ജോസ് (സെക്രട്ടറി), ജോളി തുരുത്തുമേൽ (ജോ. സെക്രട്ടറി), സോജാ ചേലപ്പുറത്ത് (ട്രഷറാർ), സജീവൻ അണ്ടിവീട് (ജോ. ട്രഷറർ), ടോണി സ്റ്റീഫൻ (പി.ആർ.ഒ) എന്നിവർ അറിയിച്ചു.