- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരു ട്രെയിൻ അപകടത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു
അഞ്ചു മലയാളികൾ അടക്കം പത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും, അനേകർക്ക് പരിക്കേൽക്കുകയും ചെയ്ത ബെംഗളൂരു ട്രെയിൻ അപകടത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ച ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസാണ് പാളം തെറ്റിയത്. ഹൊസ്സൂരിനും ആനയ്ക്കലിനുമിടയിൽ വിജനമായൊരു സ്ഥലത്താണ് ദു
അഞ്ചു മലയാളികൾ അടക്കം പത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും, അനേകർക്ക് പരിക്കേൽക്കുകയും ചെയ്ത ബെംഗളൂരു ട്രെയിൻ അപകടത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ച ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസാണ് പാളം തെറ്റിയത്. ഹൊസ്സൂരിനും ആനയ്ക്കലിനുമിടയിൽ വിജനമായൊരു സ്ഥലത്താണ് ദുരന്തമുണ്ടായത്. തൃശൂർ പൂവത്തൂർ സ്വദേശി അമൻ (9), ഇട്ടീര ആന്റണി (57), പാലക്കാട് സ്വദേശി വിപിൻ, കൊല്ലം സ്വദേശി ഇർഷാ മനാഫ്, തൃശൂർ സ്വദേശി ജോർജ് എന്നിവരാണു മരിച്ച മലയാളികൾ. അനേകരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
അകാലത്തിൽ പൊലിഞ്ഞുപോയ അഞ്ചു മലയാളികളുടെയും ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും, അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സൗഖ്യം പ്രാപിക്കാൻ ജഗദീശ്വരൻ സഹായിക്കട്ടെയെന്നും പ്രവാസി മലയാളി ഫെഡറേഷനുവേണ്ടി ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഡയറക്ടർ ബോർഡ് ചെയർമാൻ മാത്യു മൂലേച്ചേരിൽ എന്നിവർ അറിയിച്ചു.