- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്യൻ റീജിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു
വിയന്ന: പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) യൂറോപ്യൻ റീജിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.യൂറോപ്യൻ റീജിയനിലേക്ക് കുര്യൻ ജേക്കബ് കോതമംഗലം (സിറിൾ മനിയാനിപ്പുറം ഓസ്ട്രിയ) ചെയർമാൻ, ഡോണി ജോർജ് (ജെർമനി) വൈസ് ചെയർമാൻ, ജോഷിമോൻ ഏറണാകേരിൽ (ഓസ്ട്രിയ) പ
വിയന്ന: പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) യൂറോപ്യൻ റീജിയൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. വിയന്നയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യൂറോപ്യൻ റീജിയനിലേക്ക് കുര്യൻ ജേക്കബ് കോതമംഗലം (സിറിൾ മനിയാനിപ്പുറം ഓസ്ട്രിയ) ചെയർമാൻ, ഡോണി ജോർജ് (ജെർമനി) വൈസ് ചെയർമാൻ, ജോഷിമോൻ ഏറണാകേരിൽ (ഓസ്ട്രിയ) പ്രസിഡന്റ്, ഡോ. കെ.വി സുരേഷ് (ഹംഗറി) വൈസ് പ്രസിഡന്റ്, ബീയിങ്‌സ് പി. ബേബി (അയർലൻഡ്) സെക്രട്ടറി, റോബിൻ രാജു(ബാറ്റിസ്ലേവ) ജോ. സെക്രട്ടറി, അനീഷ് സുരേന്ദ്രൻ (യു.കെ) ട്രഷറർ എന്നിവരെ എക്‌സെകട്ടീവ് കമ്മിറ്റിയിലേക്കും, പ്രജിത് പാലേരി (ചെക്ക് റിപ്പബ്ലിക്), ജെറി ജേക്കബ് കക്കാട്ട് (ജെർമനി), സാജു മാത്യു (സ്വിറ്റ്‌സർലൻഡ്) എന്നിവരെ കമ്മിറ്റി മെംബർമാരായും തിരഞ്ഞെടുത്തതായി പി.എം.എഫ് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, പി.എം.എഫ് ഗ്ലോബൽ ഡയറക്ടർബോർഡ് മെംബർ പ്രിൻസ് പള്ളിക്കുന്നേൽ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവർ അറിയിച്ചു.
ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കുര്യൻ ജേക്കബ് (സിറിൾ) കോതമംഗലം കീരംപാറ സ്വദേശിയാണ്. 1995ൽ ഓസ്ട്രിയയിൽ പ്രവാസിയായി എത്തിയ ഇദ്ദേഹം വിയന്നയിലെ ഐക്യരാഷ്ട്രസഭാ കേന്ദ്രത്തിൽ ബഹിരാകാശ വിഭാഗം ഉദ്യോഗസ്ഥനാണ്. മികച്ച സംഘാടകനും വാഗ്മിയും കൂടിയായ കുര്യൻ തന്റെ കലാലയ ജീവിതകാലത്ത് ഒട്ടനവധി സാമൂഹികസാംസ്‌കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കുകയും, കരുത്തുറ്റ നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. കെ.എസ്.സി എറണാകുളം ജില്ലാ പ്രസിഡന്റ്, കോതമംഗലം താലൂക്ക് പ്രസിഡന്റ്, സർവോദയസംഘം ഭരണസമിതിയംഗം, കേരള യുവജന ഫോറം മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റിയിലും സേവനം അനുഷ്ഠിച്ചിരുന്നു. വേൾഡ് മലയാളി കൗൺസിൽ ഓസ്ട്രിയ പ്രൊവിൻസ് ചെയർമാൻ, യൂറോപ്യൻ റീജിയണൽ കൗൺസിൽ അംഗം, കേരള കൾച്ചറൽ സൊസൈറ്റി കലാ വിഭാഗം കൺവീനർ എന്നി പദവികളും അലങ്കരിച്ചിട്ടുണ്ട്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഷിമോൻ എറണാകേരിൽ ചങ്ങനാശ്ശേരി സ്വദേശിയാണ്. ഇദ്ദേഹം തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് പല യുവജന സംഘടനകളിലും സജീവമായി പ്രവർത്തിക്കുകയും നേതൃസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. 1993ൽ ഓസ്ട്രിയയിൽ എത്തിയ ജോഷിമോൻ ഐക്യരാഷ്ട്രസഭയുടെ വിയന്ന കേന്ദ്രത്തിൽ ഉദ്യോഗസ്ഥനാണ്. വിയന്നയിലെ പല പ്രവാസി മലയാളി സംഘടനകളിലും പ്രവർത്തിക്കുകയും തന്റെ നേതൃപാടവം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പതിനാറുവർഷമായി വിയന്ന കൈരളി നികേതൻ മലയാളം സ്‌കൂളിന്റെ ഡയറക്ടറായി സ്തുത്യർഹ സേവനം ചെയ്യുന്നു. വേൾഡ് മലയാളി കൗൺസിൽ ഓസ്ട്രിയൻ പ്രസിഡന്റ്, യൂറോപ്യൻ റീജിയൻ സെക്രട്ടറി, വിയന്ന മലയാളി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൽ വികെ ഇന്ത്യാ ക്ലബിൽ സജീവമായി പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബീയിങ്‌സ് പി. ബേബി പാലാ സ്വദേശിയാണ്. 2005ൽ അയർലൻഡിൽ എത്തിയ ബീയിങ്‌സ് ബിസിനസ് എക്‌സെകട്ടീവ് ആയി ജോലി ചെയ്യുന്നു. കൂടാതെ പ്രമുഖ ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലായ പ്രവാസി ശബ്ദം ഡോട്ട് കോമിന്റെ എഡിറ്റർ കൂടിയാണ്. യുവജന സംഘടനാ പ്രവർത്തനരംഗത്ത് തനതായ പ്രവർത്തന ശലികൊണ്ട് സ്വദേശത്തും ചുരുങ്ങിയ കാലം കൊണ്ട് അയർലൻഡിലെ മലയാളികൾക്കിടയിലും പ്രശംസ നേടിയിട്ടുണ്ട്. ഒരു കലാകാരൻ കൂടിയായ ബീയിങ്‌സ് തൊടുപുഴ ഉപാസനാ ക്ലബിൽ ഗായകനായിരുന്നു. കൂടാതെ കോട്ടയം റൈഫിൾ ക്ലബിന്റെ അംഗവുമാണ്. യുവാക്കളുടെ സൗഹൃദവലയത്തിന്റെ ഉടമയാണ് ബീയിങ്‌സ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യൻ റീജിയൺ ഭാരവാഹികൾക്ക് അനുമോദങ്ങൾ അറിയിക്കുന്നതായി ഗ്ലോബൽ ഭാരവാഹികൾ അറിയിച്ചു.