- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്റിത്ത് മലയാളി കൂട്ടായ്മയുടെ പത്താമത് ഓണാഘോഷ സെപ്റ്റംബർ രണ്ടിന്; ഒരുക്കങ്ങൾ തുടങ്ങി
ഡിഡ്‌നി: പടിഞ്ഞാറൻ സിഡനി മേഖലയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ രണ്ടിന് നടത്തും. കിങ്‌സ് വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷത്തിൽ കേരളീയ സാംസ്‌കാരിക പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്ന നിരവധി പിപാടികൾ അരങ്ങേറും. രാവിലെ പതിനൊന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടികൾ പെൻ റിതത് സിറ്റി കൗൺസിൽ സാംസ്‌കാരിക വിഭാഗം കോർഡിനേറ്റർ ട്രേസി ലെഹി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭാരതീയവും കേരളീയവുമായ നൃത്ത നത്യ പരിപാടികൾക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് പാരമ്പരാഗത രിതിയിലുള്ള ഓണസദ്യ, വിനോദ മത്സര പരിപാടികളും നടത്തും. ഇൻഡോ ഓസി റിഥമവതരിപ്പിക്കുന്ന ചെണ്ടമേളം ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടും. പരിപാടികൾക്ക് പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, വൈസ് പ്രസിഡന്റ് സുരേഷ് പോക്കാട്ട് കമ്മറ്റിംഗങ്ങളായ ചെറിയാൻ മാത്യു, അജി റ്റി. എസ്. ജോയി ജേക്കബ്, ജിനു വർഗ്ഗീസ്, റിഥോയി പോൾ, പ്രവീൺ അധികാരം, ഷിബു മാളിയേക്കൽ, ജോബി അലക്
ഡിഡ്‌നി: പടിഞ്ഞാറൻ സിഡനി മേഖലയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ രണ്ടിന് നടത്തും. കിങ്‌സ് വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷത്തിൽ കേരളീയ സാംസ്‌കാരിക പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്ന നിരവധി പിപാടികൾ അരങ്ങേറും.
രാവിലെ പതിനൊന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടികൾ പെൻ റിതത് സിറ്റി കൗൺസിൽ സാംസ്‌കാരിക വിഭാഗം കോർഡിനേറ്റർ ട്രേസി ലെഹി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭാരതീയവും കേരളീയവുമായ നൃത്ത നത്യ പരിപാടികൾക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് പാരമ്പരാഗത രിതിയിലുള്ള ഓണസദ്യ, വിനോദ മത്സര പരിപാടികളും നടത്തും. ഇൻഡോ ഓസി റിഥമവതരിപ്പിക്കുന്ന ചെണ്ടമേളം ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടും.
പരിപാടികൾക്ക് പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, വൈസ് പ്രസിഡന്റ് സുരേഷ് പോക്കാട്ട് കമ്മറ്റിംഗങ്ങളായ ചെറിയാൻ മാത്യു, അജി റ്റി. എസ്. ജോയി ജേക്കബ്, ജിനു വർഗ്ഗീസ്, റിഥോയി പോൾ, പ്രവീൺ അധികാരം, ഷിബു മാളിയേക്കൽ, ജോബി അലക്‌സ് എന്നിവർ നേതൃത്വം നൽകും.