- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഎ സർക്കാരിന് പിന്തുണ പിൻവലിച്ചത് തിരിച്ചടിയായെന്ന് പന്ന്യന്റെ ഏറ്റുപറച്ചിൽ; യെച്ചൂരിയും സിപിഐയും പറയുന്നത് ഒന്നുതന്നെ; കമ്മ്യൂണിസ്റ്റ് പാർട്ടികൾ യോജിക്കണമെന്നും പന്ന്യൻ
തൃശൂർ: ഒന്നാം യുപിഎ സർക്കാരിനുള്ള ഇടതുപക്ഷ പിന്തുണ പിൻവലിച്ചത് തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വിശാലമായ കമ്മ്യൂണിസ്റ്റ് ഐക്യത്തിലൂടെ മാത്രമേ വർഗ്ഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയൂ എന്നും പന്ന്യൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പ് ദുരന്തം തന്നെയെന്നും സിപിഎമ്മിനുള്ള മറുപടിയെന

തൃശൂർ: ഒന്നാം യുപിഎ സർക്കാരിനുള്ള ഇടതുപക്ഷ പിന്തുണ പിൻവലിച്ചത് തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വിശാലമായ കമ്മ്യൂണിസ്റ്റ് ഐക്യത്തിലൂടെ മാത്രമേ വർഗ്ഗീയ കക്ഷികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയൂ എന്നും പന്ന്യൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പ് ദുരന്തം തന്നെയെന്നും സിപിഎമ്മിനുള്ള മറുപടിയെന്നോണം സിപിഐ സെക്രട്ടറി വ്യക്തമാക്കി.
ഒന്നാം യുപിഎ സർക്കാരിന്റെ നേട്ടങ്ങൾ ഇടതുപക്ഷത്തിന്റേതാണ്. പിന്തുണ പിൻവലിച്ചത് തീർത്തും തെറ്റായിരുന്നു. പാർട്ടി നയത്തിലെ തന്ത്രപരമായ തെറ്റായിരുന്നു അത്. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും സിപിഐയും പറയുന്നത് ഒരേ കാര്യമാണെന്നും പന്ന്യൻ കൂട്ടിച്ചേർത്തു. സിപിഐ(എം) കേന്ദ്ര കമ്മറ്റിയൽ അവലേകന രേഖയ്ക്ക് യച്ചൂരി അവതരിച്ച ബദലിനെ പിന്തുണച്ച് പന്ന്യൻ വിശദീകരിച്ചു. എന്നാൽ സിപിഎമ്മിലെ ബദൽ രേഖാ വിവാദം മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളെന്നും പന്ന്യൻ വ്യക്തമാക്കി.
പലനയങ്ങളിലും തെറ്റുണ്ടായി. കമ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പ് ദുരന്തം തന്നെയൊണ്. വിശാലമായ വഴി തിരഞ്ഞെടുക്കാൻ സിപിഐ തയാറാണ്. കാലവും ജനങ്ങളും ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികളുടെ യോജിപ്പ് ആവശ്യപ്പെടുന്നു. ഐക്യവും പുനരേകീകരണവുമല്ല യോജിപ്പാണ് ആവശ്യം. യെച്ചൂരി ബദൽരേഖയിൽ പറഞ്ഞതും ഇതുതന്നെയെന്നാണ് മാദ്ധ്യമ വാർത്തകളിൽ നിന്നു മനസ്സിലാകുന്നത്. പാർട്ടി കോൺഗ്രസിനു ശേഷം ഇരു പാർട്ടികളും ഇത്തരമൊരു നിലപാടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. യോജിപ്പ് ഇനിയും ആയില്ലെങ്കിൽ മുന്നോട്ടുപോകാനാവില്ല, പന്ന്യൻ പറഞ്ഞു.
ഇടതുപക്ഷം ഒരുമിച്ചു നിന്നിരുന്നെങ്കിൽ വർഗീയ ശക്തികൾ അധികാരത്തിൽ എത്തില്ലായിരുന്നു. യുപിഎയുടെ നേട്ടങ്ങൾ ഇടതുപക്ഷത്തിന്റേതു കൂടിയാണെന്നും പിന്തുണ പിൻവലിച്ചതിന്റെ കാരണവും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ആണവ കരാറിനെ തുടർന്നാണ് ഇടതുപക്ഷം ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. പാർലമെന്റിൽ നാമമാത്രമായി ഒതുങ്ങേണ്ടി വന്നത് ഇതുമൂലമാണ്-തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വിലയിരുത്തലാണ് ഇത്.

