- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ മലയാളിയുടെ സൈബർ ലോകം കീഴടക്കിയത് പോ മോനെ മോദി ഹാഷ് ടാഗ്; ശീലം മറക്കാതെ മോദിയുടെ ഫെയ്സ് ബുക്കിലും പൊങ്കാലയിടൽ; ഉമ്മൻ ചാണ്ടി തുറന്നുവിട്ട സോമാലിയൻ ഭൂതം നിലയ്ക്കാതെ ഒഴുകുന്നു
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ താരമായിരുന്നു നരേന്ദ്ര മോദി. സോഷ്യൽ മീഡയിയിലെ ഇടപെടലിലൂടെ ലോക നേതാവായി മാറിയ പ്രധാനമന്ത്രി. എന്നും അങ്ങനെ സോഷ്യൽ മീഡിയ തനിക്കൊപ്പമാകുമെന്ന് കരുതിയ നേതാവ്. എന്നാൽ മലയാളികൾ ആ ധാരണയും മാറ്റുകയാണ്. കേരളത്തെ സോമാലിയോട് ഉപമിച്ചെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോപണത്തിന് പിന്തുണയുമായി മോദിയെ കടന്നാക്രമിക്കുകയാണ് സൈബർ ലോകത്തെ മല്ലുവാരിയേഴ്‌സ്. വിവാദ 'സൊമാലിയൻ' പ്രസംഗത്തിനെതിരെ ലോകമെങ്ങുമുള്ള മലയാളികൾ 'പോ മോനേ മോദി' എന്ന ഹാഷ്ടാഗിലൂടെ പ്രധാനമന്ത്രി മോദിയെ ആരോപണശരങ്ങൾ കൊണ്ടു മൂടി. ഇന്നനെ രാവിലെ ട്വിറ്ററിൽ തുടങ്ങിയ ആക്രമണം പിന്നീടു ഫേസ്‌ബുക്കിലേക്കും വാട്‌സ്ആപ്പിലേക്കും ചേക്കേറിയപ്പോൾ ഇന്നലത്തെ മുൻനിര ട്രെൻഡിങ് പട്ടികയിലായി 'പോ മോനേ മോദി.' സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന മരിയ ഷറപ്പോവയുടെ പ്രസ്താവനയ്‌ക്കെതിരെയുള്ള സൈബർ കടന്നാക്രമണത്തിനു ശേഷം ഇതാദ്യമായാണു മലയാളികൾ രാഷ്ട്രീയം മറന്നു സാമൂഹിക മാദ്ധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ താരമായ മോദിക്ക് ഇതിനു
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ താരമായിരുന്നു നരേന്ദ്ര മോദി. സോഷ്യൽ മീഡയിയിലെ ഇടപെടലിലൂടെ ലോക നേതാവായി മാറിയ പ്രധാനമന്ത്രി. എന്നും അങ്ങനെ സോഷ്യൽ മീഡിയ തനിക്കൊപ്പമാകുമെന്ന് കരുതിയ നേതാവ്. എന്നാൽ മലയാളികൾ ആ ധാരണയും മാറ്റുകയാണ്. കേരളത്തെ സോമാലിയോട് ഉപമിച്ചെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോപണത്തിന് പിന്തുണയുമായി മോദിയെ കടന്നാക്രമിക്കുകയാണ് സൈബർ ലോകത്തെ മല്ലുവാരിയേഴ്‌സ്. വിവാദ 'സൊമാലിയൻ' പ്രസംഗത്തിനെതിരെ ലോകമെങ്ങുമുള്ള മലയാളികൾ 'പോ മോനേ മോദി' എന്ന ഹാഷ്ടാഗിലൂടെ പ്രധാനമന്ത്രി മോദിയെ ആരോപണശരങ്ങൾ കൊണ്ടു മൂടി. ഇന്നനെ രാവിലെ ട്വിറ്ററിൽ തുടങ്ങിയ ആക്രമണം പിന്നീടു ഫേസ്‌ബുക്കിലേക്കും വാട്‌സ്ആപ്പിലേക്കും ചേക്കേറിയപ്പോൾ ഇന്നലത്തെ മുൻനിര ട്രെൻഡിങ് പട്ടികയിലായി 'പോ മോനേ മോദി.'
സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന മരിയ ഷറപ്പോവയുടെ പ്രസ്താവനയ്‌ക്കെതിരെയുള്ള സൈബർ കടന്നാക്രമണത്തിനു ശേഷം ഇതാദ്യമായാണു മലയാളികൾ രാഷ്ട്രീയം മറന്നു സാമൂഹിക മാദ്ധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ താരമായ മോദിക്ക് ഇതിനുമുമ്പ് ഇത്ര വലിയ സോഷ്യൽ മീഡിയ ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. മോദിയെ വിമർശിക്കുന്ന കാര്യത്തിൽ ബിജെപി ഒഴികെ ബാക്കിയെല്ലാ മുന്നണികളും സാധാരണക്കാരും ഒന്നിച്ചു എന്നുള്ളതും പ്രത്യേകതയാണ്. കേരളത്തെ അപമാനിച്ച പ്രധാനമന്ത്രിയും ബിജെപി.യും മാപ്പുപറയണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെടുമ്പോൾ, മോദിക്കെതിരെ പരിഹാസവും രോഷവുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുന്നത്.
നരസിംഹ'ത്തിലെ മോഹൻലാലിന്റെ പ്രശസ്ത പ്രയോഗത്തിന്റെ വകഭേദമായ 'പോ മോനേ മോദി'യുടെ അർഥം പിടികിട്ടാത്ത മറ്റു ഭാഷക്കാർക്കു വേണ്ടി തർജമയടക്കം ഉൾപ്പെടുത്തിയായിരുന്നു പലരുടെയും ട്വീറ്റ്. മോദിക്കെതിരായ ട്വീറ്റുകൾ ബിബിസിയും ദേശീയ മാദ്ധ്യമങ്ങളും ചർച്ചയാക്കി. സൈബർ ആക്രമണത്തെ ചെറുക്കാൻ ബിജെപി 'വാ മോനെ മോദി' എന്ന ഹാഷ്ടാഗിൽ എതിർപ്രചാരണവും തുടങ്ങിയതോടെ സൈബർ യുദ്ധം മുറുകി. കേരളത്തിൽ പട്ടികവർഗ വിഭാഗത്തിനിടയിലെ ശിശുമരണനിരക്കു സൊമാലിയയെക്കാൾ കൂടുതലാണെന്നുള്ള മോദിയുടെ താരതമ്യ പ്രസംഗവും തുടർന്ന് ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഞ്ഞടിച്ചുള്ള മറുപടിയുമാണ് സൈബർ ലോകത്തെ ഗ്ലാമർ വിഷയമാകുന്നത്.
'കേരളത്തിലെ സാക്ഷരത 94%. ബിജെപിയുടെ വോട്ടുവിഹിതം 6%. രണ്ടും ചേർത്താൽ പൂർണമായി, 100%' എന്ന ട്വീറ്റാണു ഹിറ്റ്‌ലിസ്റ്റിൽ ഒന്നാമത്. പലരും മോദിയുടെ വാക്കുകൾക്കു താഴെ ഇമോട്ടിക്കൺ 'ഫീലിങ് പുച്ഛ'മാക്കിയും പ്രതികരിച്ചു. ഒരു ട്രോൾ ഇങ്ങനെ: മോദി സ്മൃതി ഇറാനിയോട് 'മലയാളികൾ പറയുന്നു, പോമോനെ മോദിയെന്ന്. എല്ലാ രാജ്യങ്ങളിലും പോയിക്കഴിഞ്ഞു. ഇനി ഞാൻ എവിടെ പോകും?' അപ്പോൾ സ്മൃതി: 'സൊമാലിയ?' വികസന സൂചികയിൽ സൊമാലിയ 229ൽ നിൽക്കുമ്പോൾ കേരളം 104-ാം സ്ഥാനത്താണെന്നും ഇതാണു മോദിക്കുള്ള തന്റെ മറുപടിയെന്നും സിപിഐ(എം) ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി ഫേസ്‌ബുക്കിൽ കുറിച്ചു. മൽസര പരീക്ഷകളിൽ, സാക്ഷരതയിൽ മുന്നിലുള്ള സംസ്ഥാനമേതെന്ന ചോദ്യത്തിനു പലവട്ടം കേരളമെന്ന് ഉത്തരമെഴുതിയ താൻ മോദിയുടെ വിമർശനം കേട്ടു ഞെട്ടിപ്പോയെന്നായിരുന്നു ഒരു ഉത്തരേന്ത്യക്കാരന്റെ ട്വീറ്റ്. ദേശീയതയെ വോട്ടാക്കി മാറ്റാൻ ശ്രമിക്കുന്ന ബിജെപിക്കു ദേശവിരുദ്ധ പ്രസംഗം തന്നെ വിനയായെന്നും ചിലർ കുറിച്ചു.
മോദിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ ഒരോ പോസ്റ്റിനു താഴെയും 'പോ മോനേ മോദി' എന്ന ഹാഷ്ടാഗോടെയുള്ള കമന്റുകളെത്തി. മലയാളത്തിലും, ഇംഗ്ലീഷിലും ഹിന്ദിയിലും മംഗ്ലീഷിലും ഒക്കെ വിമർശനം കണാം. കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിനു താഴെ 75 ശതമാനവും മോദിക്കെതിരെയുള്ള കമന്റുകളാണ്. തൃപ്പൂണിത്തുറയിലെ സമ്മേളനത്തിൽ മോദി പ്രസംഗിച്ചെങ്കിലും വിവാദത്തെക്കുറിച്ച് മൗനം പാലിച്ചു. ഇതാണ് പ്രതിഷേധത്തിന്റെ വ്യാപ്തി കൂടിയത്. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിക്കുമ്പോഴാണ് കേരളത്തിൽ സൊമാലിയയ്ക്ക് സമാനമായ സാഹചര്യമാണെന്ന് മോദി പറഞ്ഞത്. പേരാവൂരിൽ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കുന്ന എച്ചിൽ കഴിക്കുന്ന ആദിവാസി ബാലന്മാരെക്കുറിച്ചുള്ള വാർത്ത സൂചിപ്പിച്ചാണ് മോദി ഇത് പറഞ്ഞത്.
മുഖ്യമന്ത്രിയാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. ആദിവാസിക്കുട്ടികൾ മാലിന്യം ഭക്ഷിച്ചെന്ന വാർത്ത ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മോദിക്ക് കത്തെഴുതി. പ്രചാരണരംഗത്ത് ഇത് കത്തിപ്പടരാൻ തുടങ്ങിയത് ഇങ്ങനെയാണ്. സാമൂഹിക മാദ്ധ്യമങ്ങളിലും ഇത് വൈറലായി. ഇന്ത്യയിൽ സാമൂഹിക, മാനവിക വികസന സൂചികകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പട്ടിണികൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്ന രാജ്യമാണ് സോമാലിയ. രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഈ കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തുന്ന പ്രധാനമന്ത്രി തെറ്റ് തിരുത്തിയില്ലെങ്കിൽ പ്രതികരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നു.
സോമാലിയയുമായി താരതമ്യം ചെയ്യുമ്പോൾ മോദി കേരളത്തിനെയല്ല, ഗുജറാത്തിനെയാണ് ഓർക്കേണ്ടതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. എന്നും വിദേശത്ത് താമസിക്കുന്നതിനാലാണ് മോദിക്ക് സോമാലിയയെ ഓർമവന്നതെന്ന് പിണറായി വിജയൻ പരിഹസിച്ചു. മോദി കേരളത്തെ സോമാലിയ ആക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും പിണറായി ചോദിച്ചു. പ്രചാരണം ബിജെപി.ക്ക് തിരിച്ചടിയാവുമെന്ന് വന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ വിശദീകരണവുമായി രംഗത്തെത്തി. കേരളത്തിൽ ആദിവാസി ശിശുക്കളുടെ കൂടിയ മരണനിരക്കിനെപ്പറ്റിയാണ് മോദി പറഞ്ഞതെന്ന് അദ്ദേഹം വാദിച്ചു.
പോരാവൂർ സംഭവത്തെ മുഖ്യമന്ത്രി നിഷേധിക്കുന്നത് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കിയാണെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ആദിവാസികളുടെ ദുരിതം മാറണമെന്നുപറഞ്ഞ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന ഉമ്മൻ ചാണ്ടിയാണ് മലയാളികളെ അപമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും വിവാദം കത്തിപടരുകയാണ്.