- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി; 2019ൽ ചിക്കമംഗളൂർ സ്വദേശിനിയായ 16കാരിയെ റിസോർട്ടിൽ വെച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതുകൊണ്ടോട്ടി സ്വദേശി നിസാർ
മലപ്പുറം; റിസോർട്ടിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. മലപ്പുറം കൊണ്ടോട്ടി തുറക്കൽ സ്വദേശി നിസാറിനെയാണ് കൊണ്ടോട്ടി പൊലീസിന്റെ സഹായത്തോടെ കോഴിക്കോട് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
2019ലാണ് കേസിനാസ്പതമായ സംഭവം നടന്നത്. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിലെ റിസോർട്ടിൽ വെച്ച് ചിക്കമംഗളൂർ സ്വദേശിയായ 16 വയസ്സുള്ള പെൺകുട്ടിയെ പിഡീപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ ഉൾപ്പെട്ട് നിസാർ അന്ന് അറസ്റ്റിലായിരുന്നു. ഈ കേസിൽ നിസാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
എങ്കിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്നും പാസ്പോർട്ട് സ്റ്റേഷനിൽ സമർപ്പിക്കണമെന്നും വ്യവസ്ഥകളുമുണ്ടായിരുന്നു. എന്നാൽ നിസാൽ ഈ ജാമ്യവ്യവസ്ഥകൾ പാലിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ജാമ്യം റദ്ദാക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ കൊണ്ടോട്ടി പൊലീസ് നിസാറിനെ കസ്റ്റഡിയിലെടുത്തിരുന്നു.
നിസാറിന്റെ പേരിലുള്ള പഴയ പോക്സോ കേസിനെ കുറിച്ച് അറിഞ്ഞ പൊലീസ് കേസ് കൈകാര്യം ചെയ്തിരുന്ന തിരുവമ്പാടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തിരുവമ്പാടി പൊലീസ് കൊണ്ടോട്ടിയിലെത്തി നിസാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.