മലപ്പുറം: അശ്ലീല വീഡിയോ കണിച്ചു നൽകി 12കാരിയെ പലതവണ ലെംഗികമായി പീഡിപ്പിച്ചകേസിൽ റിമാൻഡിലുള്ള പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി. പൊന്നാനിയിലെ 36കാരനായ പ്രതിക്കെതിരെ പരാതി നൽകിയത് പട്ടികജാതിക്കാരിയായ പെൺകുട്ടി നേരിട്ട്. പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പൊന്നാനി മാറഞ്ചേരി പുറങ്ങ് പനമ്പാട്ടിൽ സജിൽ (36)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്.

2018 ജൂൺ ഒന്നിനും 2020 ഒക്ടോബർ 29നുമിടയിൽ പലതവണ പീഡിപ്പിച്ചതായാണ് പരാതി. അശ്രീല വീഡിയോകൾ കാണിച്ചു നൽകിയതായും പരാതിയിലുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബാലിക ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് കരിയമ്പറമ്പിൽ വെച്ച് ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം പതിനാറുകാരിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു കേസിൽ റിമാന്റിൽ കഴിയുന്ന 22കാരന് മഞ്ചേരി പോക്സോ കോടതി ജാമ്യം നിഷേധിച്ചു. മൊറയൂർ ഒഴുകൂർ പാലേക്കോട് മേലേത്തൊടുവിൽ ആറ്റാശ്ശേരി മുനവ്വർ അലിയുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. 2019 നവംബർ മുതൽ 2020 ഒക്ടോബർ 24 വരെ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. എടപ്പറമ്പിലെ വീട്ടിലും കരിപ്പൂരിലെ ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. കൊണ്ടോട്ടി സി ഐ കെ എം ബിജുവാണ് 2020 നവംബർ 28ന് പ്രതിയെ അറസ്റ്റ് ചെയ്തത്.