- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പതിനാലു വയസ്സുള്ള ഭാര്യ ഗർഭിണിയായി; ഭർത്താവ് ഒളിവിൽ; പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത് 13-ാം വയസ്സിൽ; ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി
മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ 14 വയസ്സുള്ള ഭാര്യ ഗർഭിണിയായി. ഭർത്താവ് ഒളിവിൽ. പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത് 13-ാം വയസ്സിൽ. പ്രായമെത്താതെ പ്രസവിച്ചതിനാൽ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തിൽ. ഭർത്താവ് പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ പ്ലാക്കൽ മിഥുൻ (22) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ മുങ്ങിയത്. മിഥുൻ പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ വയസ്സ് 13ആയിരുന്നു.
വിവാഹം കഴിഞ്ഞ തൊട്ടടുത്ത വർഷം തന്നെ ബാലിക ഗർഭിണിയുമായി. തുടർന്ന് പെൺകുട്ടിയെ പ്രസവത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറലോകത്തെത്താൻ ഇടയാക്കിയത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർക്കും ഇവർ വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നു. തുടർന്നു ഡോക്ടർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ പൊലീസ് എത്തുന്നതുവരെ ആശുപത്രിയിൽ നിർത്താൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാൽ ഡോക്ടർ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെ പൊലീസ് സ്ഥലത്ത് എത്തുന്നതിനു മുമ്പെ ഗർഭിണിയെയും കൊണ്ട് ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു പോയി. ഇവർ പോയതിന് പിന്നാലെ വനിതാപൊലീസും കോഴിക്കോടെത്തി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച് ഇവരെ പൊലീസ് കണ്ടെത്തുകയായിരുന്നു.
ഈ സമയത്ത് അവശ നിലയിലായ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. തുടർന്നു പൊലീസ് കാത്തിരിക്കുകയായിരുന്നു. തടർന്നു കഴിഞ്ഞ മാസം 24നാണ് പെൺകുട്ടി പ്രസവിച്ചത്. പെൺകുഞ്ഞിനെ തന്നെയാണ് പ്രസവിച്ചത്. പ്രായമെത്താതെ പ്രസവിച്ചതിനാൽ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആദിവാസി പണിയ വിഭാഗത്തിൽപ്പെട്ട മിഥുന് അതോടെയാണ് സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലായത്. ഇതോടെ സ്ഥലംവിട്ടു. കുട്ടിയുടെ ഡി എൻ എ സാമ്പിളെടുത്ത് പരിശോധനക്കയച്ച് കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ മിഥുൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും തള്ളി