- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാവിനെ തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: മലപ്പുറം തിരൂരങ്ങാടിയിലെ 46കാരന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ കോടതി
മഞ്ചേരി : പ്രാവിനെ തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന 46കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. തിരൂരങ്ങാടി സി കെ നഗർ പുത്തൻപീടിയേക്കൽ അഹമ്മദ് (46) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ആഗസ്റ്റിലാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി എട്ടിന് തിരൂരങ്ങാടി പൊലീസ് ഇൻസ്‌പെക്ടർ എം പി സന്ദീപ് കുമാർ അറസ്റ്റ് ചെയ്ത പ്രതി മഞ്ചേരി സബ്ജയിലിലാണ്.
അതേ സമയം മലപ്പറം വെളിയങ്കോട്വെച്ച് 11 വയസ്സുകാരനെ തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടി കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 50കാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച മുട്ടിൽ മുഹമ്മദിനെയാണ് പൊലീസ് പിടികൂടിയത് വെളിയങ്കോട് അങ്ങാടിയിൽവെച്ച്. വെളിയങ്കോട് തണ്ണി തുറ സ്വദേശി മുട്ടിൽ മുഹമ്മദ് (50) ആണ് പിടിയിലായത്.പാലപ്പെട്ടി അജ്മീർ നഗറിൽ ഉള്ള തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.സംഭവം പുറത്ത് അറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെളിയങ്കോട് അങ്ങാടിയിൽ വെച്ച് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.