- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരിയാണി വാഗ്ദാനം ചെയ്ത് പ്രകൃതി വിരുദ്ധ പീഡനം: വ്യാഴാഴ്ച അറസ്റ്റിലായ പ്രതിക്ക് ജാമ്യം നിഷേധിച്ചു; പുലാമന്തോളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത് ഹോട്ടൽ ജീവനക്കാരൻ
മലപ്പുറം: ബിരിയാണി വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയത് മലപ്പുറം പുലാമന്തോൾ പാലൂർ കനാൽദേശം സ്വദേശിയായ 42കാരൻ.ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് മറ്റൊരുകടയിലേക്കു കൂട്ടിക്കൊണ്ടു പോയി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്ന പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്ത പ്രതി റഫീഖിനെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി റിമാൻഡ്ചെയ്തു.
പുലാമന്തോൾ പാലൂർ കനാൽദേശം വെങ്കിട്ട മുഹമ്മദ് റഫീഖ് (42)ന്റെ ജാമ്യാപേക്ഷയാണ് ഇന്നു കോടതി തള്ളിയത്. 2021 ഫെബ്രുവരി മൂന്നിന് ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. കോഴിമുട്ട വാങ്ങാനായി കടയിലെത്തിയ കുട്ടിയെ തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരനായ പ്രതി ബിരിയാണി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അതേ സമയം പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. വളാഞ്ചേരി ആതവനാട് കാട്ടിലങ്ങാടി മറ്റത്ത് മുഹമ്മദ് ഷാഫി (31)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഏപ്രിൽ മാസത്തിലാണ് സംഭവം. തവനൂർ ചിൽഡ്രൻസ് ഹോമിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂർ ജെ എഫ് സി എം ഒന്ന് പ്രതിയെ റിമാന്റ് ചെയ്തു.