- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈലിൽ വിളിച്ച് പ്രലോഭിപ്പിച്ച് വരുത്തി പീഡനം: 16 കാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കൾക്ക് ജാമ്യമില്ല; ഇരുവരും ചേർന്ന് അതിക്രമം കാട്ടിയത് സ്വകാര്യ ആശുപത്രിയുടെ പുറകിലുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തി
മഞ്ചേരി: മൊബൈൽ ഫോണിൽ വിളിച്ച് പ്രലോഭിപ്പിച്ച് 16 കാരിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന രണ്ട് യുവാക്കൾക്ക് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജാമ്യം നിരസിച്ചു. കീഴാറ്റൂർ പൂന്താനം കൊണ്ടിപ്പറമ്പ് സ്വദേശികളായ മുതിരക്കുളവൻ മുഹമ്മദ് അൻസാർ (21), തോരക്കാട്ടിൽ മുഹമ്മദ് ഷഫീഖ് (21) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്.
2020 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. മൊബൈൽ ഫോണിൽ വിളിച്ച് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയുടെ പുറകിലുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. രണ്ടാഴ്ചക്ക് ശേഷം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയുടെ ബാത്ത് റൂമിൽ വെച്ച് മാനഹാനി വരുത്തിയെന്നും മുഹമ്മദ് ഷഫീഖിനെതിരെ കേസുണ്ട്. പയ്യനാട് വുമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 2021 ജനുവരി 20ന് പാണ്ടിക്കാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പതിമൂന്ന് വയസ്സു പ്രായമുള്ള വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ഓട്ടോ ഡ്രൈവറുടെ ജാമ്യാപേക്ഷ കോടതി തള്ളി. പാണ്ടിക്കാട് ഒറവംപുറം വെട്ടിക്കാട്ടിരി കണക്കൻതൊടിക സുബൈർ (35)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്. അഞ്ചു വർഷം മുമ്പാണ് കേസിന്നാസ്പദമായ സംഭവം. 2021 ഫെബ്രുവരി 22ന് പാണ്ടിക്കാട് സി ഐ അമൃതരംഗനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.