ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം മേലില കരയിൽ ചേരവിള തെക്കേതിൽ പുത്തൻ വിട്ടിൽ ജസ്റ്റിൻ ജോസ് (24) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുമ്പാണ് ഇൻസ്റ്റാഗ്രാം വഴി ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് നാട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി നേരത്തെ വിവാഹം ചെയ്തയാളാണ്.

കൊല്ലം മേലിലയിൽ നിന്നുമാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ സജിൻ ലൂയിസ്, സബ് ഇൻസ്‌പെക്ടർമാരായ കെ.എം സന്തോഷ്, പി.ബി ഷാജി, എഎസ്ഐ മാരായ കെ.യു ഷൈൻ, എ.ബി.സിനു മോൻ, സി.പി.ഒ കെ.ജി.ഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.