- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ മാനഭംഗപ്പെടുത്തിയ കേസ്: മലപ്പുറത്തെ മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ കോടതി; പരാതി നൽകിയത് അഞ്ചു പെൺകുട്ടികൾ
മലപ്പുറം: പ്രായപൂർത്തിയാകാത്ത അഞ്ചുവിദ്യാർത്ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. വേങ്ങര മുണ്ടോടത്ത് പറമ്പ് ഇശാഅത്ത് സുന്ന സെക്കന്ററി മദ്രസ അദ്ധ്യാപകൻ കുഴിപ്പുറം മറ്റത്തൂർ തെക്കരകത്ത് മുഹമ്മദ് (54)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്.
അഞ്ച് ബാലികമാരാണ് 2021 ഫെബ്രുവരി 17ന് അദ്ധ്യാപകനെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരി 3ന് 12കാരി, 2018 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിലായി രണ്ടു തവണ നാലാം ക്ലാസ് വിദ്യാർത്ഥിനിയും 2021 ഫെബ്രുവരി മൂന്നിന് 12കാരിയും 2019 ജനുവരി 1നും 2021 ജനുവരി 27നും ഇടയിൽ പലതവണ ആറാംക്ലാസ് വിദ്യാർത്ഥിനിയും 2021 ഫെബ്രുവരി ഒന്നുമുതൽ പലതവണ 12 വയസ്സുകാരിയും പ്രതിയുടെ മാനഭംഗത്തിന് ഇരയായതായാണ് പരാതി. മലപ്പുറം വനിതാ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 മെയ് 28 പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.