കുമളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കുമളി അമരാവതി സ്വദേശി മനുവിനെയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് മനു 13 കാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. മദ്യപിച്ച് എത്തിയ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി വാതിൽ തള്ളി തുറന്ന് അകത്തു കയറിയശേഷം കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം ഉണ്ടാക്കി ഇറങ്ങിയോടി അയൽപക്കത്തെ വീട്ടിൽ രക്ഷതേടി.

തുടർന്ന് അയൽവാസികൾ ചേർന്ന് മനുവിനെ പിടികൂടി വിവരം പൊലീസിൽ അറിയിച്ചു. കുമളി പൊലീസ് സ്ഥലത്തെത്തി പോക്‌സോ നിയമപ്രകാരം മനുവിനെതിരെ കേസ് എടുത്തു. ഇയാൾ മുൻപും സമാനമായ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു.
നേരത്തെ ലൈംഗിക പീഡന കേസ്സിൽ പ്രതിയായപ്പോൾ ഇയാൾ ഇരയെ വിവാഹം കഴിച്ച് കേസ്സിൽ നിന്നും തലയുരുകയായിരുന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.