- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നുകാരനെ പീഡിപ്പിക്കാൻ ശ്രമം; കോതമംഗലം പോത്താനിക്കാട്ട് ടൈൽ പണിക്കാരൻ അറസ്റ്റിൽ
കോതമംഗലം: പതിനൊന്നു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ടൈൽ പണിക്കാരൻ അറസ്റ്റിൽ. പോത്താനിക്കാട് പുളിന്താനം മുസ്ലിം പള്ളിക്ക് സമീപം തെക്കുംകാട്ടിൽ ബെന്നി ഔസേപ്പിനെ (45 )യാണ് സംഭവത്തിൽ പോത്താനിക്കാട് പൊലീസ് അറസ്റ്റുചെയ്തത്.
ഇയാൾ കുട്ടിയുടെ വീട്ടിൽ പണി നടത്തി വരികയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ ഇയാൾ മുറിയിൽ കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് കേസ്. ഇയാളുടെ അതിക്രമത്തിൽ ഭയന്ന് പോയ കുട്ടി ,പിന്നീട് തന്റെ മുത്തശ്ശിയോടാണ് വിവരം ആദ്യം വെളിപ്പെടുത്തിയത്.
കുട്ടിയുടെ അമ്മ പുറത്ത് പോയിരിക്കുകയായിരുന്നു. അമ്മ വന്നപ്പോൾ അവരുടെ നിർദ്ദേശപ്രകാരം സ്‌കൂളിലെ ടീച്ചറിനോട് വിവരം പറഞ്ഞു. ടീച്ചറിന്റെ ഉപദേശ പ്രകാരം ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ചു വിവരം പറഞ്ഞു. തുടർന്ന് പ്രതിയെ പോത്താനിക്കാട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.