കോതമംഗലം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പ്രതിക്ക് അഞ്ച് വർഷം തടവു ശിക്ഷ വിധിച്ചു. പോത്താനിക്കാട് കടവൂർ മഞ്ചിപീടി ഭാഗത്ത് 2018 ൽ ഓട്ടോറിക്ഷയിൽ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് പോത്താനിക്കാട് കടവൂർ മഞ്ചുപീടി ഭാഗത്ത് വീപ്പനാട്ടു വീട്ടിൽ ബെന്നി യോഹന്നാനെ (60) ആണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമൻ അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.

കല്ലൂർക്കാട് പൊലീസ് ഇൻസ്‌പെക്ടർ പി.എച്ച് ഇബ്രാഹിം ആദ്യം അന്വേഷണം നടത്തിയ കേസിൽ പോത്താനിക്കാട് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ.ബൈജുവാണ് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എ.ബിന്ദു ഹാജരായി.