- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: കരിവള്ളൂരിൽ നിർമ്മാണ തൊഴിലാളി റിമാൻഡിൽ

X
കരിവെള്ളൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്‌കനായ പ്രതിയെ അറസ്റ്റു ചെയ്തു. കരിവെള്ളൂർ കൊഴുമ്മൽ പള്ളിക്കുളത്തെ നിർമ്മാണ തൊഴിലാളി തളിയിൽ സുരേന്ദ്രനെ(57)യാണ് പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ എസ്‌ഐ.വി യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്.
പീഡനശ്രമം എതിർക്കുന്നതിനിടെ പെൺകുട്ടിയുടെ തലയ്ക്ക് ഇയാൾ മരവടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.. തലക്ക് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചപ്പോഴാണ് പീഡനശ്രമം കുട്ടി പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
ചൈൽഡ്‌ലൈൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത പയ്യന്നൂർ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Next Story


