- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാർ എത്തിയത് കുടുംബവഴക്ക് തീർക്കാൻ; മധ്യസ്ഥ ചർച്ച എത്തിയത് കൈയാങ്കളിയിലേക്കും; കൂട്ടത്തല്ലിനൊടുവിൽ രക്ഷയ്ക്കായി ഇരു വിഭാഗവും ഫയൽ ചെയ്തത് പോക്‌സോ കേസും; വിചിത്ര സംഭവം നെടുങ്കണ്ടത്ത്
നെടുങ്കണ്ടം: ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്ക് തീർക്കാനെത്തി ഒടുവിൽ ശത്രുത വീട്ടുകാർ തമ്മിലായി.ശത്രുതയ്ക്ക് ആക്കം കൂട്ടി രണ്ട് പോക്‌സോ കേസും. നെടുങ്കണ്ടത്താണ് സിനിമാ രംഗരങ്ങളെ വെല്ലുന്ന വിചിത്ര സംഭവം.ഉടുമ്പൻ ചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സംഭവം ഇങ്ങനെ; ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്‌നം രമ്യതയിൽ പറഞ്ഞ് തീർക്കാനാണ് രണ്ടുപേരുടെയും കുടുംബങ്ങൾ എത്തിയത്.രമ്യതയിൽ തുടങ്ങിയ ചർച്ച പറഞ്ഞ് പറഞ്ഞ് ഒടുവിൽ വാക്കേറ്റവും തുടർന്ന് കൈയാങ്കളിയിലുമെത്തി.അപ്പോഴാണ് ഭാര്യയുടെ വീട്ടുകാർ ഭർത്താവിന്റെ അച്ഛൻ തങ്ങളുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയെ ഉപദ്രവിച്ചതായി പരാതി നൽകിയത്.
സംഭവത്തിൽ പണി മനസിലായി ഭർത്താവിന്റെ വീട്ടുകാരും രണ്ടാമതൊന്ന് ആലോചിച്ചില്ല.ഉടനെ ഫയൽ ചെയ്തു മറ്റൊരു പോക്‌സോ കേസ്. യുവതിയുടെ ബന്ധുവിനെതിരെയും പ്രായപൂർത്തിയാവാത്ത കുട്ടിയെ ഉപദ്രവിച്ചതായി കാണിച്ചു പരാതി നൽകുകയായിരുന്നു. ഉടുമ്പൻചോല പൊലീസ് അന്വേഷണം തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ