മലപ്പുറ: 17വയസ്സുകാരിയെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 24കാരൻ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണക്കടുത്ത എരവിമംഗലം കുറ്റിക്കാട്ടുപറമ്പിൽ രതീഷ്(24)നെയാണ് പെരിന്തൽമണ്ണ പൊലീസ് പട്ടാമ്പി റോഡിൽ നിന്നും അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 25നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് പരാതി. പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫീസിൽ നിന്നുള്ള വിവരത്തെ തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. രണ്ടുമാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് പ്രകാരം സംരക്ഷണ കേന്ദ്രത്തിലാക്കുമാറ്റി.