മൂവാറ്റുപുഴ: സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലൂർകാട് മരതൂർ പരപ്പനാട്ട് വീട്ടിൽ രാകേഷ് (രാകു 33) നെയാണ് കല്ലൂർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ചെറിയ മാനസിക വിഷമവുമായി കഴിഞ്ഞിരുന്ന സമയത്താണ് പെൺകുട്ടി ഇയാളുമായി അടുക്കുന്നത്.

വിഷമങ്ങൾക്ക് പരിഹാരമാവുമെന്ന് ധരിപ്പിച്ച് ഇയാൾ ശീതള പാനീയത്തിൽ മദ്യം കലർത്തി പെൺകുട്ടിയെ കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ചിരുന്നു. ജോലിക്കാരായ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരിക്കുന്ന അവസരത്തിലാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നത്. ഇത്തരത്തിൽ കൂടുതൽ മദ്യം പെൺകുട്ടിയുടെ ഉള്ളിലെത്തി, അബോധാവസ്ഥയിലായ സമയത്ത് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇൻസ്‌പെക്ടർ കെ.ജെ.പീറ്റർ, സബ് ഇൻസ്‌പെക്ടർ ടി.എം സൂഫി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് രാകേഷ് പിടിയിലാകുന്നത്. സ്ത്രീകൾ കുളിക്കുന്ന കടവിൽ ഒളിഞ്ഞു നോക്കിയതിനും ഇയാൾക്കെതിരെ കേസുണ്ട്.