- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാാക്കി; അദ്ധ്യാപകൻ അറസ്റ്റിൽ
പയ്യന്നൂർ: പതിനേഴു വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന പരാതിയിൽ അദ്ധ്യാപകനായ ചെറുപുഴ കാക്കയംചാലിലെ എം.സി.ഹരികുമാറിനെ (50) റിമാൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകി പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്തത്. രണ്ടു മാസം മുൻപ് ചെറുപുഴ ടൗണിൽവച്ചാണ് കേസിനാസ്പദമായ സംഭവം.
17-കാരനെ കാറിൽ കയറ്റി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഹരികുമാറിനെ കോട്ടയത്തുനിന്ന് ചെറുപുഴ എസ്‌ഐ. എംപി.ഷാജി, എഎസ്ഐ. ഹബീബ് റഹ്മാൻ, സീനിയർ പൊലീസ് ഓഫീസർ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത് '. പ്രതിയെ കോടതിയിൽ ഹാജരാക്കിരണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Next Story