മലപ്പുറം: താനൂരിൽ പോക്‌സോ കേസിൽ അദ്ധ്യാപകൻ വീണ്ടും അറസ്റ്റിൽ. അഷ്‌റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ കേസിൽ അറസ്റ്റിലാവുന്നത്.

നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്‌സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് മൂന്ന് തവണയും ഇയാൾ അറസ്റ്റിലായത്.

ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.