- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്‌സോ കേസിൽ അപൂർവ്വ വിധി; ഒൻപതുകാരനെ രണ്ടു വർഷത്തോളം ലൈംഗിക കയ്യേറ്റത്തിന് വിധേയമാക്കി എന്ന പരാതിയിൽ എഴുപതുകാരനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവ്
കോഴിക്കോട്: പോക്‌സോ നിയമപ്രകാരം പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് പ്രിൻസിപ്പൽ കോടതിയുടെ നിർണ്ണായക വിധി. നാലാം ക്ലാസിൽ പഠിക്കുന്ന ഒൻപത് വയസ്സ് പ്രായമുള്ള കുട്ടിയെ അഞ്ചു തവണ വിവിധ സ്ഥലങ്ങളിൽ വെച്ച് രണ്ടു വർഷത്തോളം ലൈംഗിക കയ്യേറ്റത്തിന് വിധേയമാക്കി എന്ന പരാതിയിൽ പേരാമ്പ്ര എരവട്ടൂർ കൊയ്യുകണ്ടിയിൽ താമസിക്കുന്ന ബാലൻ (70) എന്നയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അമ്പത് ദിവസത്തോളം പ്രതി റിമാൻഡിൽ കഴിയുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പേരാമ്പ്ര എരവട്ടൂർ ആസ്ഥാനമാക്കി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.
പ്രതി നിരപരാധിയാണെന്നും സ്വത്ത് തർക്കമാണ് ഇത്തരം ഒരു കേസ് കെട്ടിച്ചമക്കാൻ കാരണമെന്നും പ്രതിഭാഗം തുടക്കത്തിൽ തന്നെ ആരോപിച്ചിരുന്നു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു പൊലീസുകാരന്റെ വീടിന് ഇടയിലുള്ള സ്ഥലം പൊലീസുകാരനും ഇരയുടെ അച്ഛനും വാങ്ങുവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രതി ബാലൻ തന്റെ മകളുടെ ഭർത്താവിന്റെ പേരിൽ പ്രസ്തുത സ്വത്ത് വാങ്ങിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കേസ് കെട്ടിച്ചമക്കാൻ കാരണമെന്നായിരുന്നു ആരോപണം. കോഴിക്കോട് പ്രിൻസിപ്പൽ പോക്‌സോ ജഡ്ജ് സി ആർ ദിനേശ് ആണ് കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ച് പ്രതിയെ വിട്ടയച്ചത്. ഇരയുടെ മൊഴി അവിശ്വസനീയമാണെന്നും കെട്ടിച്ചമച്ചതാണെന്നും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാതെ പോയി എന്നും വിധിന്യായത്തിൽ പറയുന്നു.
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പിഞ്ചു കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന പ്രവണത ഇത്തരം കേസുകളിൽ സാധാരണമായി മാറിയിരിക്കുകയാണെന്നും പോക്‌സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇത്തരം കേസിൽ അത്യന്താപേക്ഷിതമാണെന്നും ഇരയുടെ മൊഴി അവിശ്വസനീയമാണെന്നും കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകരായ അഡ്വ. എം അശോകൻ, അഡ്വ. ടി ഷാജിത്ത് എന്നിവർ വാദിച്ചു. അന്വേഷണ സമയത്ത് പേരാമ്പ്ര മജിസ്‌ട്രേറ്റായ ആന്മേരി കുര്യാക്കോസ് അടക്കം അഞ്ചു സാക്ഷികളെ വിസ്തരിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.