- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസുകാരിയോട് എട്ടാം ക്ലാസുകാരന് വല്ലാത്ത താൽപ്പര്യം; പട്ടണത്തിൽ വച്ച് പിന്നീട് കണ്ടപ്പോൾ പെണ്ണിന് പ്രായം 18; ചെക്കന് 16ഉം; പ്രണയം ഗർഭമായപ്പോൾ പ്രതിയായത് പെൺകുട്ടിയും; കേരളത്തെ ഞെട്ടിച്ച് 19കാരി പോക്സോ കേസിൽ; കേസ് വേണ്ടെന്ന് ഇരയും; ഇത് അതിവിചിത്ര കുടുംബ ജീവിത കഥ
കൊച്ചി: 8 -ാം ക്ലാസ്സുകാരന് 10-ാം ക്ലാസുകാരിയോട് വല്ലാത്ത താൽപര്യം. പെൺകുട്ടിയാവട്ടെ ഇടയ്ക്ക് ഒരു കടാക്ഷമൊക്കെ നൽകുമെങ്കിലും ചെക്കനോട് കാര്യമായി അടുത്തിരുന്നില്ല. പെൺകുട്ടി സ്‌കൂളിൽ നിന്നും വിട്ടതോടെ തന്റെ മനസ്സിലെ ആഗ്രഹം വെറുതെയായി എന്നു കരുതിയിരുന്ന ആ എട്ടാംക്ലാസുകാരൻ തന്റെ സുന്ദരിയെ മാസങ്ങൾക്ക് മുമ്പ് സമീപത്തെ പട്ടണത്തിൽ വച്ച് കണ്ടുമുട്ടി. ചെക്കന് ലോട്ടറി അടിച്ച സന്തോഷം. ഈ സമയം പെണ്ണിന് പ്രായം 18 ഉം ചെക്കന് പ്രായം 16 ഉം ആയിരുന്നു.
ആലുവയ്ക്ക് സമീപത്തെ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ പിന്നാമ്പുറവും നിലവിലെ സ്ഥിതിയും ഞെട്ടിക്കുന്നതാണ്. 16കാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണിയായ 19കാരിക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട് പൊലീസ്. ഒരേ വിദ്യാലയത്തിൽ വിദ്യാർത്ഥികളായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. പരാതിയെ തുടർന്നാണ് 19കാരിക്കെതിരെ പോക്സോ എടുത്തത്. ഇവിടെ ഇര 16കാരനും. എന്നാൽ ഇവർക്ക് ഒരുമിച്ച് താമസിക്കാനാണ് ഇഷടം.
ഇരുവരും വിശേഷങ്ങൾ പറഞ്ഞ് പിരിഞ്ഞു. പിന്നെ പലതവണ കണ്ടുമുട്ടലും കൂടിച്ചേരലുമെല്ലാം നടന്നു. ഒടുവിൽ പെൺകുട്ടി ഗർഭിണി. വിവരം രണ്ടാനമമ്മ തിരിച്ചറിഞ്ഞതോടെ പെൺകുട്ടിയിക്ക് നിൽക്കക്കള്ളിയില്ലാതായി. ഇരുവരുടെയും വിവാഹം നടത്താനുള്ള ആലോചനകളും കൂടുംബക്കാർ ചേർന്ന് ആരംഭിച്ചിരുന്നു. ഇതിനിടയിൽ 16 കാരൻ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്ന് ഒപ്പം താമസവും തുടങ്ങി.
ഇതുമനസ്സിലാക്കിയ ചിലർ വിഷയം കൂത്തിപ്പൊക്കി അറിയേണ്ടവരെയെല്ലാം അറിയിച്ചു. ഫലം പെൺകുട്ടി പോക്സോ കേസിൽ പ്രതി. ഇനിയെല്ലാം കോടതി തീരുമാനിക്കെട്ടെ എന്ന് പറഞ്ഞ് പൊലീസും വിഷയം വിട്ടു. കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ തുകയിൽ നിന്നും കേസ് നടത്താനും തുക കണ്ടെത്തണമല്ലോ എന്നാണിപ്പോൾ 16 -കാരന്റെ പരിതേവനം.
നിർദ്ധന കുടംബാംഗങ്ങളാണ് ഇരുവരും. പ്രേമത്തിന് കണ്ണും മൂക്കുമില്ലങ്കിലും നിയമം നോക്കാതെ പറ്റില്ലല്ലോ എന്നാണ് കേസെടുത്തതിനെക്കുറിച്ച് പൊലീസിന്റെ നിലപാട്.സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് വിവരം പൊലീസിൽ അറിയിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രേമം സഫലീകരിച്ച സന്തോഷത്തിവായിരുന്നു 16-കാരൻ. ഇതിനിടെയാണ് താൻ ഗർഭണിണിയാണെന്ന സത്യം പെൺകുട്ടി ചെക്കനെ അറിയിക്കുന്നത്. അതുകേട്ടപ്പോൾ തന്നെ 16 കാരന്റെ ചങ്കിടിച്ചു. വിവരം പുറത്തറിഞ്ഞതോടെ വീട്ടുകാരുടെ ശകാരവും കുറ്റംപറച്ചിലും ഏറ്റുവാങ്ങേണ്ടിയും വന്നു.
ദിവസങ്ങളോളം ഇത് വല്ലാത്ത മാനസീക ബുദ്ധിമുട്ടിനും കാരണമായി. ഇതെല്ലാം ഒരു ഭാഗത്ത് ഒതുങ്ങി, ജീവിതവുമായി പൊരുത്തപ്പെട്ടുവരുമ്പോഴാണ് പൊലീസ് കേസ് എത്തുന്നത്. എന്തുവന്നാലും കേസിനെ നേരിടുന്നതിനാണ് ഇരുവരുടെയും തീരുമാനം. അറസ്റ്റോ മറ്റ് കൂടുതൽ ഇടപെടലുകളോ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെയുള്ള പ്രാർത്ഥനയിലാണിപ്പോൾ ഇവർ ഇരുവരും.
മറുനാടന് മലയാളി ലേഖകന്.