- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ അഭ്യർത്ഥന നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസ്; 35കാരൻ മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: പ്രണയ അഭ്യർത്ഥന നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച 35കാരൻ മലപ്പുറത്ത് അറസ്റ്റിൽ. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മലപ്പുറം കാവനൂർ സ്വദേശിയായ സാദിഖ് (35) നെയാണ് കൊണ്ടോട്ടി ഡി.വൈ.എസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതി പെൺകുട്ടിയോട് പ്രണയമാണ് എന്ന് പറഞ്ഞ് പിന്നിൽ നടന്ന് നിരന്തരം ശല്യപ്പെടുത്തിരുന്നു. യുവാവിന്റെ പ്രണയ അഭ്യർത്ഥന നിരവധി തവണ പെൺകുട്ടി നിരസിക്കുകയും ചെയ്തു. തുടർന്നാണ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയം എത്തി പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി അരീക്കോട് പൊലീസിൽ പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് പ്രതി ബുധനാഴ്ച പൊലീസ് പിടിയിലായത്. പിടിയിലായ പ്രതിക്കെതിരെ പോക്‌സോ, എസ്.ഇ,എസ്.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ വ്യാഴാഴ്ച റിമാൻഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോൻ, എസ്ഐ അമ്മദ്,സലേഷ്, അസറുദ്ദീൻ, അനില എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.