- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസ് പ്രതിയായ മൂൻ കൗൺസിലറെ സംരക്ഷിച്ച് മലപ്പുറത്തെ ഇടതുപക്ഷ കൗൺസിലർമാർ; കെ വി ശശികുമാറിന് എതിരെ സമഗ്രാന്വേഷണത്തിനുള്ള കൗൺസിൽ തീരുമാനത്തോട് വിയോജന കുറിപ്പ്; അദ്ധ്യാപകന് എതിരെ കടുത്ത നടപടി വേണമെന്ന് നഗരസഭ
മലപ്പുറം: പീഡന കേസിൽ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത മുൻ കൗൺസിലർ കെ വി ശശികുമാറിനെതിരെ സമഗ്ര അന്വേഷണം നടത്തണം എന്ന മലപ്പുറം നഗരസഭ കൗൺസിൽ തീരുമാനത്തെ പ്രതിപക്ഷമായ ഇടതു പക്ഷ അംഗങ്ങൾ എതിർത്തു. സ്വന്തം വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ശശികുമാറിനെ സിപിഎം സംരക്ഷിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് വിയോജന കുറിപ്പെന്ന് ഭരസമിതി അംഗങ്ങൾ പറഞ്ഞു.
അഞ്ചു ആറ് ഏഴു ക്ലാസുകളിൽ പഠിക്കുന്ന ചെറിയ കുട്ടികളെ പീഡിപ്പിച്ച അദ്ധ്യാപകനെ പ്രത്യക്ഷത്തിൽ എതിർക്കുമ്പോഴും രാഷ്ട്രീയമായി അദ്ദേഹത്തിന് പിന്തുണ നൽകുന്നുവെന്ന വിമർശനം വ്യാപകമാണ്. വലിയ പ്രതിഷേധങ്ങൾക്കും ബഹുജന പ്രക്ഷോഭങ്ങൾക്കും കാരണമായ വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാടിനെതീരെ ഇടതുപക്ഷത്തിന്റെ അകത്തു നിന്ന് തന്നെ വ്യാപകമായ എതിർപ്പുകളാണ് ഉയർന്നുവരുന്നത്
അതേ സമയം 30 വർഷം തുടർച്ചയായി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച മലപ്പുറം നഗരസഭാ മുൻ കൗൺസിലറും സി പി എം നേതാവുമായ കെ വി ശശി കുമാറിനെതിരെ കടുത്ത ശിക്ഷാ നടപടികൾ എടുക്കണമെന്ന് മലപ്പുറം നഗരസഭ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അദ്ധ്യാപകനെതിരെ പോക്സോ പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം അദ്ധ്യാപകൻ റിട്ടയർ ചെയ്ത സാഹചര്യത്തിൽ മുഴുവൻ റിട്ടയർമെന്റ് ആനുകൂല്യങ്ങളും തടഞ്ഞു വെക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ബാലാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ഡി പി ഐ ഉൾപ്പെടെയുള്ളവർക്കും സ്‌കൂൾ മാനേജ്മെന്റിനും രേഖാ മൂലം കത്ത് നൽകാനും തീരുമാനിച്ചു. പീഡന പ്രതിക്ക് ശിക്ഷ നൽകണമെന്ന് വാദിച്ചപ്പോഴും ന്യായീകരണവുമായി പ്രതിപക്ഷം കൗൺസിലിൽ സംസാരിച്ചത് നീണ്ട വാഗ്വതങ്ങൾക്ക് ഇടയാക്കി
വിദ്യാർത്ഥിനികളെ ക്രൂരമായി പീഡിപ്പിച്ച അദ്ധ്യാപകൻ അദ്ധ്യാപക സമൂഹത്തിന് പൊതുപ്രവർത്തകർക്കും സൃഷ്ടിച്ച അപമാനം അപരിഹാര്യം ആണെന്നു കൗൺസിൽ യോഗം അഭിപ്രായപെട്ടു. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾ കിടയിൽ നഗരസഭ കൗൺസിലർമാരുടെ പീഡനത്തിനെ ന്യായീകരിക്കുന്നതിന്നു വേണ്ടി പ്രതിപക്ഷ അംഗങ്ങൾ സംസ്ഥാനത്തും പുറത്തു നടന്ന വിവിധ പീഡന കഥകൾ അവതരിപ്പിച്ചത് യോഗം ഏറെ ശബ്ദായാനമാക്കി.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവാമെന്നചെയർമാന്റെ നിർദ്ദേശത്തെ വിവിധ കാരണങ്ങൾകൊണ്ട് വിയോജിക്കേണ്ടിവരുന്നു വന്ന പ്രതിപക്ഷം പറഞ്ഞത് നീണ്ട വാഗ്വദത്തിന്നു ഇടയാക്കി യത്. പെൺകുട്ടികളോടും സ്ത്രീകളുൾപ്പെടെയുള്ള വരോടും ഒരു സമൂഹം കാണിക്കുന്നത് പ്രതിബദ്ധതയും ആദരവും ബഹുമാനവും ആ സമൂഹം ആർജിച്ച സാംസ്‌കാരിക ഉന്നതിയുടെ കൂടി പ്രതിഫലനം ആണെന്ന് ചെയർമാൻ മുജീബ് കാടേരി യോഗത്തിൽ പരാമർശിച്ചു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം നഗരസഭയിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സമഗ്ര കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനും ആയതിനു സംസ്ഥാന സർക്കാർ നൽകുന്ന പണത്തിനു പുറമേ കേന്ദ്ര പദ്ധതികളിൽ നിന്ന് കൂടി സാമ്പത്തിക സഹായം ലഭ്യമാകുന്നതിന്നു നടപടികൾ എടുക്കണം എന്നും കൗൺസിൽ തീരുമാനിച്ചു.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ നഗരസഭയിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സമഗ്ര കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ നൽകുന്ന പണത്തിനു പുറമേ കേന്ദ്ര പദ്ധതികൾ കൂടി പദ്ധതികളിൽ നിന്ന് കൂടി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നും കൗൺസിൽ തീരുമാനിച്ചു ചെയർമാൻ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു
വൈസ് ചെയർമാൻ ഫൗസിയ കുഞ്ഞിപ്പൂ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി കെ സക്കീർ ഹുസൈൻ സിദ്ധീക്ക് നൂറെങ്ങൽ മറിയുമ്മ ശരീഫ് കൗൺസിലർമാരായ മഹമൂദ് കോതേങ്ങൽ, ശിഹാബ് മൊടയങ്ങാടാൻ, എ പി ശിഹാബ്, സികെ സഹീർ സിപി സുഹൈൽ
എന്നിവർ ചർച്ചയിൽ സംസാരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്