മലപ്പുറം: 14കാരിയെ പീഡിപ്പിച്ച് മുങ്ങിയ 55കാരൻ പിടിയിൽ. രണ്ട് മാസം മുമ്പാണ് സംഭവം. കുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കെ ഒളിവിൽ പോയ പ്രതിയെയാണ് ഇന്നു നിലമ്പൂർ സിഐ. പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. പോക്സോ കേസിൽ മമ്പാട് സ്വദേശി അബ്ദുൽ അസീസിനെയാണ്(55) മമ്പാട് സ്വദേശിയായ പതിനാല്കാരിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ പ്രതിയെ കസ്റ്റിഡിയിലെടുത്താണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതി ലഭിച്ചത് പ്രതി നേരത്തെ അറിഞ്ഞിരുന്നു ഇതോടെയാണു പ്രതി മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒറ്റത്തവണയാണ് പീഡിപ്പിച്ചത്. ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. തുടർന്നു പെൺകുട്ടി വീട്ടുകാരോടും വിവരം അറിയിച്ചതോടെയാണ് പരാതി നൽകിയത്.

അതേ സമയം പ്രാായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ട് പേർ മലപ്പുറത്ത് അറസ്റ്റിലായതും കഴിഞ്ഞദിവസമാണ്. പാലക്കാട് സ്വദേശികളായ രണ്ട് പേരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശി അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുൺ കുമാർ (21) എന്നിവരെയാണ് തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി.ഷൈജു,എസ്‌ഐ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ആറുമാസം മുമ്പാണ് പരാതിക്കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്.തുടർന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല ബാസ്റ്റോപ് പരിസരത്ത് വെച്ചു പ്രതികളോടൊപ്പം കാറിൽ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗിക അതിക്രമത്തിന് ഇരയാക്കുയായിരുന്നുവെന്നാണ് കേസ്.