- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതിക്കെതിരെ വീണ്ടും പീഡനക്കേസ്; ഒരുവർഷം മുമ്പ് പീഡനത്തിന് ഇരയാക്കിയ അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഒളിവിൽ പോയി; അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം
ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും അതേ പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയെന്ന് പരാതി. അറസ്റ്റ് വൈകുന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കടുമേനി പട്ടേങ്ങാനം ആന്റോ ചാക്കോച്ചനെതിരെയാണ് (28) ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഒരു മാസമായി ഇയാൾ ഒളിവിലാണ്.
ഒരുവർഷം മുമ്പാണ് പതിനാലുകാരിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കാൽ പൊലീസ് ആന്റോയെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അന്ന് പീഡനവിവരം പുറത്തറിഞ്ഞത്.
റിമാൻഡിലായിരുന്ന ആന്റോ ആറുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങി. ഇയാൾ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ജൂലായ് 13-ന് അമ്മ പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നുതന്നെ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലായതിനാൽ പിടിക്കാനായില്ലെന്നുമാണ് ചിറ്റാരിക്കാൽ പൊലീസിന്റെ വിശദീകരണം.
പ്രതിയുടെ അറസ്റ്റ് വൈകുന്നത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കർമസമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ