- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചിതയായ മാതാവ് വിദേശത്ത് ജോലി ചെയ്യവേ മക്കളെ ഹോസ്റ്റൽ സംവിധാനമുള്ള സ്കൂളിലാക്കി; 16കാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ സ്‌കൂൾ നടത്തിപ്പുകാരനായ വൈദികൻ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി; പോക്‌സോ ചുമത്തി വൈദികനെതിരെ കേസെടുത്തു തങ്കമണി പൊലീസ്
ഇടുക്കി: 16 കാരിക്കെതിരെ ലൈംഗിക അതിക്രമം. തങ്കമണി പൊലീസ് വൈദീകനെതിരെ പോക്‌സോ ആക്ട്പ്രകാരം കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ, ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്നും അന്വേഷിച്ചു വരികയാണെന്നും തങ്കമണി സി ഐ അറിയിച്ചു. പെൺകുട്ടിയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന സഹോദരനും തങ്ങൾ നേരിട്ട പ്രശ്‌നങ്ങൾ വിവരിച്ച് ഇടുക്കി ജില്ലാകളക്ടർക്ക് പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ സ്‌കൂൾ വർഷാരംഭം മുതലാണ് തങ്ങൾ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ തുടങ്ങിയതെന്നും വൈദീകനിൽ നിന്നും ദുരനുഭം നേരിട്ടിതിനാൽ ഏറെ ഭീതിയോടെയാണ് സ്‌കൂളിൽ കഴിഞ്ഞിരുന്നതെന്നും പെൺകുട്ടി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സ്‌കൂളിൽ ആവശ്യത്തിന് അദ്ധ്യാപകരില്ലന്നും പ്ലവൺ ക്ലാസ് എടുക്കാൻ പ്ലസ് ടു വിദ്യാർത്ഥി എത്തിയിരുന്നതായും പെൺകുട്ടി പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തീക ബുദ്ധിമുട്ട് അറിയിച്ചപ്പോൾ ഫീസിന്റെ കാര്യത്തിൽ വൈദീകൻ കൃത്യമായ ഒരു തുക പറഞ്ഞിരുന്നില്ലന്നും കൈയിൽ ഉള്ളതുപോലെ അടയ്ക്കാനാണ് മാതാവിനോട് നിർദ്ദേശിച്ചിരുന്നത്. ഇതുപ്രകാരം പ്രവേശന സമയത്ത് ഒരു ലക്ഷം നൽകി. പിന്നീട് പണം ആവശ്യപ്പെട്ട് വൈദീകൻ കയർത്ത് സംസാരിച്ചെന്നും ഈ അവസരത്തിൽ കുറച്ചു തുക കൂടി സ്‌കൂളിൽ അടച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹമോചിതയായ മാതാവ് വിദേശത്ത് ജോലി ചെയ്തുവരികയാണെന്നും അതിനാലാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കേണ്ടിവന്നതെന്നും തുടർന്ന് ഈ സ്‌കൂളിൽ പഠിക്കാൻ ഉദ്ദേശിക്കുന്നില്ലന്നും റ്റി സി ഉൾപ്പെടെ പ്രവേശന സമയത്ത് നൽകിയ രേഖകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കുട്ടികൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂൾ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന വൈദീകനിൽ നിന്നും കഴിഞ്ഞ ഒരുവർഷമായി പലതവണ മകൾക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടെന്നും മൂന്നാഴ്ച മുമ്പാണ് ഏറ്റവും ഒടുവിൽ ദുരനുഭവം നേരിട്ടതെന്നും പെൺകുട്ടിയുടെ മാതാവ് മറുനാടനോട് പറഞ്ഞു.
ഭർത്താവുമായി വേർപിരഞ്ഞ് നിൽക്കുന്നതിനാലും ജോലിയുടെ ആവശ്യാർത്ഥം നാടുവിട്ട് നിൽക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാലും മക്കളെ സ്‌കൂൾ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു താനെന്നും തന്റെ ദുരവസ്ഥ മനസ്സിലാക്കി, വൈദീകൻ മകളെ ദുരുദ്ദേശ്യത്തോടെ സമീപിക്കുകയായിരുന്നെന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഇവർ പറയുന്നു.
പ്ലസ്വൺ വിദ്യാർത്ഥിനിയായിരുന്നതിനാൽ എങ്ങിനെയും ക്ലാസ്സ് പൂർത്തിയാകുന്നതുവരെ സ്‌കൂളിൽ തുടരാൻ മകളോട് താൻ നിർദ്ദേശിച്ചിരുന്നെന്നും ഈ അവസരത്തിൽ ഈ സ്‌കൂളിൽ നിന്നും മാറ്റിയില്ലങ്കിൽ ആത്മഹത്യചെയ്യുമെന്ന് മകൾ അറിയിക്കുകയായിരുന്നെന്നും തുടർന്നാണ് ഇക്കാര്യത്തിൽ പരാതി നൽകാൻ മകളോട് നിർദ്ദേശിച്ചതെന്നും മാതാവ് വിശദമാക്കി.
കുട്ടികൾക്ക് മറ്റൊരുസ്‌കൂളിൽ അഡ്‌മിഷൻ ശരിയാക്കാൻ ശ്രമിച്ചുവരികയാണെന്നും ഈ ആവശ്യത്തിലേയ്ക്ക് സ്‌കൂളിൽ നൽകിയിരുന്ന മക്കളുടെ റ്റി സി യും അനുബന്ധ രേഖകളും തിരച്ച് ചോദിച്ചിരുന്നെന്നും എന്നാൽ നൽകാൻ തയ്യാറായില്ലെന്നും യുവതി പറയുന്നു. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ മക്കളുടെ വിദ്യാഭ്യാസം മുടക്കുന്നതിനായി വൈദീകൻ മനപ്പൂർവ്വം റ്റി സി യും മറ്റ് രേഖകളും പിടിച്ചുവച്ചിരിക്കുകയാണെന്നാണ് യുവതിയുടെ വാദം.
അതേസമയം പരാതിയിൽ അടിസ്ഥാനമില്ലെന്ന് പ്രതികരണം തേടി വിളിച്ചപ്പോൾ വൈദികൻ പ്രതികരിച്ചു. ടിസി കൊടുക്കാത്തതിന്റെ പ്രതികാരമാണ് തീർക്കുന്നതെന്നാണ് വൈദികൻ പ്രതികരിച്ചത്. മറ്റു ചില പ്രേരണയാണ് പരാതിക്ക് പിന്നിലുള്ളതെന്നും വൈദികൻ മറുനാടനോട് പ്രതികരിച്ചു.
മറുനാടന് മലയാളി ലേഖകന്.